Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2016 10:45 AM GMT Updated On
date_range 3 Aug 2016 10:45 AM GMTസര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മോഷ്ടിച്ച മരുന്നുകളുമായി വിദേശി പിടിയില്‍
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മോഷ്ടിക്കുന്ന മരുന്നുകള്‍ വാങ്ങി സൂക്ഷിച്ച ഏഷ്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജലീബിലെ താമസസ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിലക്ക് മറിച്ചുവില്‍ക്കാനായി നാട്ടിലേക്ക് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ബംഗ്ളാദേശുകാരാണ് ഇയാള്‍ക്ക് മരുന്നുകള്‍ മോഷ്ടിച്ച് നല്‍കിയിരുന്നത്. ഇയാള്‍ നല്കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story