വിശിഷ്ട സേവനം: അധ്യാപകരുടെ പ്രതിഫലം ഉടനെന്ന് അണ്ടര്‍ സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: അധ്യാപനരംഗത്ത് 2015-2016 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് അര്‍ഹരായ 300 അധ്യാപകര്‍ക്കുള്ള പ്രതിഫലം ഉടന്‍ ലഭിക്കുമെന്ന് വ്യദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഹൈസം അല്‍ അസരി വ്യക്തമാക്കി.
അധ്യാപകരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരിക്കും പ്രതിഫലം ലഭിക്കുക. ഈ ആഴ്ച അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും പ്രതിഫലം നല്‍കും. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിശിഷ്ട സേവനത്തിന് അര്‍ഹരായ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആശംസകളര്‍പ്പിച്ചു.
ഭാവിതലമുറയുടെ ഉന്നമനത്തിനുവേണ്ടി നിസ്വാര്‍ഥ സേവനം കാഴ്ചവെച്ച മുഴുവന്‍ അധ്യാപകര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഉദ്ദിഷ്ട ലക്ഷ്യം നേടുന്നതിനുവേണ്ടി എല്ലാ സഹായങ്ങളും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതാണെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. ഹൈസം അസരി ഉറപ്പുനല്‍കി. കഴിഞ്ഞ ലോക അധ്യാപകദിനത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ കീഴില്‍ കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിശിഷ്ട സേവനത്തിന് അര്‍ഹരായ അധ്യാപകരെ പ്രത്യേകം ആദരിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.