ഇന്നും നാളെയും മഴക്ക് സാധ്യതയെന്ന് പ്രവചനം
text_fieldsകുവൈത്ത് സിറ്റി: കാലാവസ്ഥ വേനലിന്‍െറ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്‍െറ മുന്നോടിയായി ഇന്നും നാളെയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഒൗദ്യോഗിക വക്താവ് യാസിര്‍ അല്‍ബലൂശി പറഞ്ഞു. ഇപ്പോള്‍ അങ്ങിങ്ങായി കാണപ്പെടുന്ന മഴമേഘങ്ങള്‍ ഇരുണ്ടുകൂടി മഴപെയ്യുകയാണ് ചെയ്യുക. രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇടിയുടെയും മിന്നലിന്‍െറയും അകമ്പടിയോടെ മഴ പെയ്യാനും ഇടയുണ്ട്. അതോടൊപ്പം, തെക്കുകിഴക്കന്‍ കാറ്റടിക്കുന്നതിനാല്‍ പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. എന്നാല്‍, മഴ പെയ്യുന്ന നേരത്ത് അന്തരീക്ഷത്തില്‍ നേരിയ തണുപ്പ് അനുഭവപ്പെടുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്ത് ചൂട് കൂടുകയാണ് ചെയ്യുകയെന്ന് യാസിര്‍ അല്‍ ബലൂശി പറഞ്ഞു. ഈ കാലയളവില്‍ രാജ്യത്തെ കൂടിയ ചൂട് 40-42 ഡിഗ്രി സെല്‍ഷ്യസിനിടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.