ഭീകരവാദത്തിനെതിരായ യുദ്ധം നീണ്ടതും ശ്രമകരവുമാകും –ആഭ്യന്തരമന്ത്രി
text_fieldsകുവൈത്ത് സിറ്റി: ലോകത്തിന് ഭീഷണിയായി മാറിയ ഭീകരവാദത്തിനെതിരായ യുദ്ധം ഏറെ കാലതാമസം പിടിക്കുന്നതും ശ്രമകരവുമാണെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് പറഞ്ഞു. സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന 17ാമത് ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ എവിടെയോ നടന്നതായി കേട്ടിരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യങ്ങളിലും ചുറ്റുവട്ടങ്ങളിലും നടക്കുകയാണ്. ഒരു തരത്തിലല്ളെങ്കില്‍ മറ്റൊരു തരത്തില്‍ ഭീകരവാദത്തിന്‍െറ കെടുതികള്‍ നേരിട്ടോ അല്ലാതെയോ അനുഭവിക്കാത്ത രാജ്യങ്ങളില്ളെന്ന ഘട്ടത്തോളം കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
കുവൈത്തും സൗദിയും ബഹ്റൈനും ഉള്‍പ്പെടുന്ന ജി.സി.സി രാജ്യങ്ങള്‍ അടുത്തിടെയായി ഭീകവാദത്തിന്‍െറ കെടുതികള്‍ ഏറെ അനുഭവിച്ച നാടുകളാണ്. ഭീകവാദത്തിനെതിരെയുള്ള യുദ്ധം പ്രധാന അജണ്ടയായി ഓരോ രാജ്യങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ സംയുക്ത നീക്കമാണ് ഉണ്ടാവേണ്ടതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഭീകരവാദ സംഘടനകളുടെ നീക്കങ്ങളും പദ്ധതികളും മുന്‍കൂട്ടി കണ്ടത്തൊനും തകര്‍ക്കാനും ജി.സി.സി തലത്തില്‍ സ്പെഷല്‍ രഹസ്യാന്വേഷണ വിഭാഗം നിലവില്‍വരണം. അതോടൊപ്പം, ഇത്തരം സംഗതികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അപ്പപ്പോള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യണം. മനുഷ്യത്വത്തിന് നാശം മാത്രം വരുത്തുന്ന തെറ്റായ ഇത്തരം ചിന്താഗതികളിലേക്ക് പൗരന്മാര്‍ ചെന്നത്തെുന്നത് ശക്തമായി നിരീക്ഷിക്കപ്പെടുന്നതോടൊപ്പം നേരായ പാതയിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കണം- ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഭീകരവാദം പോലെതന്നെ മേഖലക്ക് ഭീഷണിയായിമാറിയ വന്‍ വിപത്താണ് മയക്കുമരുന്ന് മാഫിയ. അറബ് യുവാക്കളെ മയക്കിക്കിടത്തിയും നിര്‍ജീവരാക്കിയും കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള അന്താരാഷ്ട്ര ലോബിയുടെ ഗൂഢനീക്കങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നീക്കത്തിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ ഏകോപനം ഉണ്ടാവേണ്ടതുണ്ട്. ഇത്തരം നീക്കങ്ങളുടെ ഭാഗമായി സ്വായത്തമാക്കിയ പുതിയ അറിവുകളും ആധുനിക സംവിധാനങ്ങളും പരസ്പരം കൈമാറണമെന്ന് ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.