Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം മേയ് 11ന് 

text_fields
bookmark_border

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് അടുത്തമാസം 11ന് ജപ്പാന്‍ സന്ദര്‍ശനത്തിനായി ടോക്യോയിലേക്ക് പോകും. ജപ്പാന്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാലു ദിവസത്തെ സൗഹൃദസന്ദര്‍ശനത്തിനായി ജപ്പാനിലത്തെുന്ന പ്രധാനമന്ത്രി ജപ്പാന്‍ രാജാവുമായും പ്രധാനമന്ത്രിയുമായും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. സാമ്പത്തിക, വാണിജ്യ, ശാസ്ത്ര സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും രണ്ടു രാജ്യങ്ങള്‍ക്കിടയിലെ പരസ്പരബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തിലും ഇരു വിഭാഗവും ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കും. 2011ല്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ആദ്യമായാണ് ശൈഖ് ജാബിര്‍ അല്‍ മുബാറക് ജപ്പാന്‍ സന്ദര്‍ശിക്കാനായി പുറപ്പെടുന്നത്. 
ഇക്കാരണങ്ങളെല്ലാംകൊണ്ട് കുവൈത്ത് പ്രധാനമന്ത്രിക്ക് ചരിത്രപരമായ വന്‍ സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് ജപ്പാന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story