Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎണ്ണ, വിദ്യാഭ്യാസ,...

എണ്ണ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ സ്വകാര്യവത്കരണമില്ല -ധനമന്ത്രി

text_fields
bookmark_border

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ളെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ, ധനകാര്യ മന്ത്രിയുമായ അനസ് അസ്സാലിഹ് വ്യക്തമാക്കി. ഈ മേഖലകളിലെ പദ്ധതികളൊന്നും വ്യക്തികള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കുത്തകവത്കരിക്കാവുന്ന രൂപത്തില്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ളെന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.  സാമ്പത്തിക പരിഷ്കരണത്തിന്‍െറ ഭാഗമായി തന്ത്രപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്നു എന്നതരത്തില്‍ വിവിധ മേഖലകളില്‍നിന്ന് വിമര്‍ശമയുര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തത്തെിയത്. സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നവയല്ല സാമ്പത്തിക പരിഷ്കരണ പദ്ധതികളെന്നും പാര്‍ലമെന്‍റിന്‍െറ അനുമതിയോടെ മാത്രമേ ഇവയുമായി മുന്നോട്ടുപോകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യമെങ്കില്‍ പാര്‍ലമെന്‍റ്വഴി അവ നേടിയെടുക്കും. എന്നാല്‍, ചില പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി മാത്രമേ ആവശ്യമുള്ളൂ -അനസ് അസ്സാലിഹ് വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണ രേഖക്ക് ഈമാസം 14ന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 
തുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കമ്പനികളുടെ ലാഭത്തിന്മേല്‍ 10 ശതമാനം കോര്‍പറേറ്റ് നികുതി, സാധനങ്ങളുടെ ഉല്‍പാദനത്തിന്മേല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) എന്നിവ ചുമത്തുന്നതടക്കമുള്ളവ പരിഷ്കരണ നിര്‍ദേശങ്ങളിലുണ്ട്. 
വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ നിര്‍ദേശത്തില്‍ പെട്രോള്‍, വൈദ്യുതി എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക, സാമ്പത്തിക നിയമങ്ങളില്‍ മാറ്റംവരുത്തുക, സാമ്പത്തിക സ്ഥാപനങ്ങളെ ഉടച്ചുവാര്‍ക്കുക, വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍  വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയുണ്ട്. 23 ഹ്രസ്വകാല പദ്ധതികള്‍, 13 ഇടക്കാല പദ്ധതികള്‍, അഞ്ച് ദീര്‍ഘകാല പദ്ധതികള്‍ എന്നിവയാണ് പരിഷ്കരണ രേഖയിലുള്ളത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait oil
Next Story