യമന്‍: ഹൂതി സംഘം സമാധാന ചര്‍ച്ചകള്‍ക്ക് കുവൈത്തിലത്തെുമെന്ന് റിപ്പോര്‍ട്ട്
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ അസ്ഥിരത തുടരുന്ന യമനില്‍ സമാധാനം പുന$സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനോട് ഹൂതി വിമതരും അവരുടെ നേതാവ് അബ്ദുല്ല അല്‍ സാലിഹും യോജിപ്പ് അറിയിച്ചതായി റിപ്പോര്‍ട്ട്.
കുവൈത്തിലെ ചര്‍ച്ചകളില്‍ തങ്ങള്‍ സംബന്ധിക്കാന്‍ തീരുമാനിച്ച വിവരം യമന്‍ വിഷയത്തിലെ പ്രത്യേക യു.എന്‍ ദൂതന്‍ ഇസ്മാഈല്‍ വലദ് അശൈഖിനെ രേഖാമൂലം അറിയിച്ചതായി ഹൂതി സംഘത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലേക്ക് പുറപ്പെടുന്നതിന്‍െറ ഭാഗമായി അബ്ദുല്ല അല്‍ സാലിഹ് ഉള്‍പ്പെടുന്ന ഹൂതി സംഘം ബുധനാഴ്ച ഒമാന്‍ തലസ്ഥാനമായ മസ്കത്തിലത്തെും. മസ്കത്തില്‍നിന്ന് വ്യാഴാഴ്ചയോടെ സംഘം കുവൈത്തിലത്തെുമെന്നും സംഘത്തിന്‍െറ നായകന്‍ യാസിര്‍ അല്‍ അവാദി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നുവെന്നും പ്രാദേശിക പത്രം വെളിപ്പെടുത്തി. മുന്‍ തീരുമാനപ്രകാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കുവൈത്തില്‍ ഹൂതി വിമതരും സൗദിയുടെ നേതൃത്വത്തിലുള്ള ജി.സി.സി നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, ചര്‍ച്ചകളില്‍ സംബന്ധിക്കേണ്ട ജി.സി.സി പ്രതിനിധികളും യു.എന്‍ ഭാരവാഹികളും അന്ന് കുവൈത്തിലത്തെിയെങ്കിലും പ്രധാന കക്ഷികളായ ഹൂതി നേതൃത്വവും മുന്‍ യമന്‍ പ്രസിഡന്‍റ് അബ്ദുല്ല അല്‍ സാലിഹും എത്താത്തതിനാല്‍ സമാധാന ചര്‍ച്ചകള്‍ നീട്ടിവെക്കുകയായിരുന്നു.
സമാധാന ചര്‍ച്ചകളുടെ മുന്നോടിയായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ സൗദിയുടെ നേതൃത്വത്തിലുള്ള സംഖ്യകക്ഷികള്‍ കൃത്യമായി പാലിക്കുന്നില്ളെന്ന കാരണമാണ് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് തടസ്സമായി ഹൂതികളുടെ ഭാഗത്തുനിന്ന് വിശദീകരണമുണ്ടായത്. എല്ലാ നടപടികളും പൂര്‍ത്തിയായി സമ്മേളനം തുടങ്ങാനിരിക്കെയാണ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാരണം പറഞ്ഞ് ഹൂതികള്‍ കുവൈത്തിലേക്കുള്ള യാത്ര മാറ്റിവെച്ചത്. ഇത് യമനില്‍ സമാധാനം പുലരണമെന്ന ആഗ്രഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.