തൊഴില്‍ പെര്‍മിറ്റ് നിരക്കുവര്‍ധന ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുകളുമായി (ഇദ്ന്‍ അമല്‍) ബന്ധപ്പെട്ട നിരക്കുവര്‍ധന ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുതുതായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും നിലവില്‍ രാജ്യത്തുള്ളവരെ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ തൊഴില്‍ പെര്‍മിറ്റുകള്‍ ഇഷ്യുചെയ്യുന്നതിനും ഈ വര്‍ധന ബാധകമാണ്. ഇതനുസരിച്ച് ഒരു തൊഴിലാളിക്ക് ആദ്യമായി തൊഴില്‍ പെര്‍മിറ്റ് ഇഷ്യുചെയ്യുന്ന നടപടികള്‍ക്കുള്ള ഫീസ് 50 ദീനാറായി കൂടും. നിലവില്‍ രണ്ട് ദീനാര്‍ മാത്രം ഈടാക്കിയിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.
അതോടൊപ്പം, നിലവില്‍ രാജ്യത്തുള്ള ഒരാളുടെ തൊഴില്‍ പെര്‍മിറ്റ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള ഫീസ് 50 ദീനാറായും വര്‍ധിക്കും. നിലവില്‍ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് മാറ്റുന്ന നടപടികള്‍ക്ക് 10 ദീനാറാണ് ഈടാക്കിയിരുന്നത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും വര്‍ധനയുണ്ട്. തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്ന നടപടികള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്നത് രണ്ടു ദീനാറാണെങ്കില്‍ ജൂണ്‍ മുതല്‍ ഇത് 10 ദീനാറായി വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ തൊഴില്‍വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ വര്‍ധനയെന്ന് മന്ത്രി വിശദീകരിച്ചു. അതോടൊപ്പം, അവിദഗ്ധരായ വിദേശികള്‍ പുതുതായി എത്തുന്നത് നിയന്ത്രിക്കുകയും രാജ്യത്തിനകത്തുള്ള വിദഗ്ധ തൊഴിലാളികളെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്നതും ഇതിന്‍െറ ലക്ഷ്യമാണ്.
പുതിയനിയമം പ്രാബല്യത്തില്‍വരുന്നതോടെ ഇന്ത്യക്കാരടക്കം രാജ്യത്ത് പുതുതായി തൊഴില്‍തേടിയത്തെുന്നവര്‍ക്കും വിസ മാറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അധിക സാമ്പത്തിക ബാധ്യതയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.