യൂത്ത് ഇന്ത്യ ഫുട്ബാള്‍: ഫഹാഹീല്‍ ചാമ്പ്യന്മാര്‍
text_fieldsകുവൈത്ത് സിറ്റി: രണ്ടാമത് യൂത്ത് ഇന്ത്യ ചോക്കോനട്ട് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഫഹാഹീല്‍ ജേതാക്കളായി. ഫൈനലില്‍ 2-1ന് ജലീബിനെ കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫഹാഹീല്‍ കിരീടം സ്വന്തമാക്കിയത്.
ഇരുപകുതികളിലായി ജിബുവാണ് ചാമ്പ്യന്മാരുടെ ഗോളുകള്‍ നേടിയത്. ഫഹാഹീല്‍ സൂഖ് സബ പബ്ളിക് അതോറിറ്റി സ്റ്റേഡിയത്തില്‍ എട്ടു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്‍റിന്‍െറ സെമിഫൈനലില്‍ ഫഹാഹീല്‍ 1-0ന് അബൂഹലീഫയെയും ജലീബ് 2-0ത്തിന് റിഗ്ഗയിയെയുമാണ് തോല്‍പിച്ചത്. ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍കീപ്പറായി ഫഹാഹീലിന്‍െറ ഫൈസല്‍ അബ്ദുല്ല, മികച്ച കളിക്കാരനായി ഫഹാഹീലിന്‍െറ ജിബു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ മിന്‍ഷാദ് ജേതാവായി. മുഹമ്മദ് റാഫി, മുസ്തഫ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വിജയികള്‍ക്കുള്ള ചോക്കോനട്ട് യൂത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും കാഷ് അവാര്‍ഡും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ബാസിത്തും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാഷ് അവാര്‍ഡും ചോക്കോനട്ട് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നസീമും വിതരണം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ്, മുഹമ്മദ് നസീം എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
ഫഹാഹീല്‍ യൂനിറ്റ് പ്രസിഡന്‍റ് ഉസാമ അബ്ദുറസാഖ്, മംഗഫ് യൂനിറ്റ് പ്രസിഡന്‍റ് നിയാസ്, കേന്ദ്ര കായികവിഭാഗം കണ്‍വീനര്‍ സനൂജ് സുബൈര്‍ എന്നിവര്‍ മറ്റു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.