ചര്‍ച്ച യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും -യു.എന്‍ ദൂതന്‍: ഹൂതി പ്രതിനിധികള്‍ എത്തിയില്ല; യമന്‍ സമാധാനചര്‍ച്ച വൈകും
text_fieldsകുവൈത്ത് സിറ്റി: സംഘര്‍ഷമേഖലയായ യമനില്‍ സമാധാനം പുന$സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച കുവൈത്തില്‍ തുടങ്ങാനിരുന്ന ചര്‍ച്ച വൈകും. സര്‍ക്കാര്‍പ്രതിനിധികള്‍ ചര്‍ച്ചക്കായി കുവൈത്തിലത്തെിയെങ്കിലും ഹൂതിവിഭാഗത്തിന്‍െറ പ്രതിനിധികള്‍ എത്താത്തതാണ് കാരണം.
പ്രതിസന്ധികള്‍ തരണംചെയ്ത് ചര്‍ച്ച യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുവൈത്തിലുള്ള ഇസ്മാഈല്‍ വലദ് ശൈഖ് അഹ്മദ് അറിയിച്ചു. ചര്‍ച്ചയുടെ മുന്നോടിയായി ഈ മാസം 10 മുതല്‍ യമനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യഥാവിധി പാലിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൂതിവിഭാഗം ചര്‍ച്ചക്കത്തൊത്തതെന്നാണ് റിപ്പോര്‍ട്ട്.
ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അനുരഞ്ജനമേശയിലേക്ക് കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്മാഈല്‍ വലദ് ശൈഖ് അഹ്മദ് പറഞ്ഞു. ചര്‍ച്ചക്ക് ആതിഥ്യംവഹിക്കാന്‍ ഒരുങ്ങിയ കുവൈത്തിനും ചര്‍ച്ചക്കായി എത്തിയ യമന്‍സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിയ അദ്ദേഹം ചര്‍ച്ച ഉടന്‍ തുടങ്ങാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
യമനില്‍ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനികനടപടിക്ക് തുടക്കംകുറിച്ചത്. 6200 ഓളം പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. ഹൂതികളെ സഹായിക്കാന്‍ ഇറാനും രംഗത്തുണ്ടെന്ന ആരോപണം ശക്തമാണ്. സംഘര്‍ഷം മുതലാക്കി അല്‍ഖാഇദയും ഐ.എസും യമനില്‍ പിടിമുറുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി
ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുവൈത്ത് സമാധാനചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. ഡിസംബറില്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് ജനീവയില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.