കുവൈത്ത് സംഘത്തിന്‍െറ കേരളസന്ദര്‍ശനം വിജയം; പ്രതീക്ഷയോടെ നഴ്സിങ് ഉദ്യോഗാര്‍ഥികള്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്‍െറ കേരളസന്ദര്‍ശനം വിജയകരമായതോടെ ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് ജീവന്‍വെക്കുന്നു. ഒരുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കാനാവശ്യമായ പ്രായോഗിക നടപടിക്രമങ്ങള്‍ക്ക് തുടക്കമിടാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചാണ് കുവൈത്ത് പ്രതിനിധിസംഘത്തിന്‍െറ മടക്കം. ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും നിയമവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നോര്‍ക്ക, പ്രവാസികാര്യമന്ത്രി കെ.സി. ജോസഫുമായും നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജുമായും സംഘം ചര്‍ച്ച നടത്തി. നോര്‍ക്ക-റൂട്സ് സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍, ഒഡാപെക് മാനേജിങ് ഡയറക്ടര്‍ ഡോ. ജി.എല്‍. മുരളീധരന്‍, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇളങ്കോവന്‍, നോര്‍ക്ക-റൂട്സിലെയും ഒഡാപെക്കിലെയും ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള നഴ്സുമാരെ സര്‍ക്കാര്‍സംവിധാനമായ ഇ-മൈഗ്രേറ്റ് രീതിയിലൂടെ സര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രം റിക്രൂട്ട് ചെയ്യാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം സന്നദ്ധത അറിയിച്ചത്.
ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകളിലേക്കുള്ളവരെ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്നും പ്രതിനിധിസംഘം അറിയിച്ചു. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ നേരിട്ടത്തെി ലൈസന്‍സിങ് ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തിയാകും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. സ്വകാര്യമേഖലയിലെ നഴ്സിങ് ഒഴിവുകളിലേക്ക് കുവൈത്തിലെ കോണ്‍ട്രാക്ടിങ് ഏജന്‍സികളെ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കും. റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കായി കമ്പനികളുടെ യോഗം ആരോഗ്യമന്ത്രാലയം മുന്‍കൈയെടുത്ത് വിളിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സി പ്രതിനിധികളെ ആവശ്യമെങ്കില്‍ ഈ യോഗത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യും.
നഴ്സിങ് റിക്രൂട്ട്മെന്‍റ് സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ നഴ്സിങ് റിക്രൂട്ട്മെന്‍റ് സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കായാണ് കുവൈത്ത് പ്രതിനിധികള്‍ കേരളത്തിലത്തെിയത്. നേരത്തേ ഇതുസംബന്ധിച്ച് മന്ത്രി കെ.സി. ജോസഫും നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജും കുവൈത്തിലത്തെി ചര്‍ച്ച നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സിവഴിയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടായത്. 2015 ഏപ്രില്‍ 30 മുതല്‍ നടപ്പാവുമെന്നതരത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരളസര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സിനും ഒഡാപെക്കിനും മാത്രമായിരുന്നു അനുമതി. പിന്നീട് തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് വഴി വന്‍തട്ടിപ്പാണ് നടക്കുന്നതെന്ന് ബോധ്യമായതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍നടപടി.
2013ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നഴ്സിങ് ജോലിതേടി വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ വിലക്ക് നീക്കുകകൂടി ചെയ്തതോടെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിയുടെ ഡിമാന്‍ഡ് ലെറ്ററും എംബസി അറ്റസ്റ്റേഷനും ആവശ്യമല്ളെന്ന് വരുകയും കോഴ 20-25 ലക്ഷത്തിലേക്കും പിന്നീട് 30 ലക്ഷത്തിലേക്കുംവരെ ഉയരുകയും ചെയ്തു. തുടര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിന്‍െറ നേതൃത്വത്തില്‍ നടന്ന നിരന്തര സമ്മര്‍ദത്തിന്‍െറയും നഴ്സിങ് റിക്രൂട്ട്മെന്‍റ് ഏറ്റെടുക്കാന്‍ തങ്ങളുടെ കീഴിലുള്ള ഏജന്‍സികള്‍ ഒരുക്കമാണെന്ന കേരളസര്‍ക്കാറിന്‍െറ നിലപാടിന്‍െറയും ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ അത്തരത്തിലുള്ള ഉത്തരവ് ഇറക്കിയത്. നഴ്സിങ് സമൂഹത്തിന് ഗുണംചെയ്യുകയും ഈ രംഗത്തെ കോഴസംവിധാനം അവസാനിപ്പിക്കുകയും ചെയ്യുന്ന തീരുമാനമായിരുന്നു ഇതെങ്കിലും പ്രയോഗത്തില്‍ വരുത്തുന്നതിലുള്ള ബുദ്ധിമുട്ടാണ് ഒരു വര്‍ഷമായി നിയമനം നിലക്കാന്‍ കാരണം. ഇതിനാണ് കുവൈത്ത് പ്രതിനിധിസംഘത്തിന്‍െറ കേരള സന്ദര്‍ശനത്തോടെ അറുതിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
