കെഫാക് അന്തര്‍ജില്ലാ ഫുട്ബാള്‍: ആദ്യ ജയം കണ്ണൂരിന്
text_fieldsകുവൈത്ത് സിറ്റി: കെഫാക് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കമായപ്പോള്‍ നിലവിലെ ജേതാക്കളായ തൃശൂരിന് തോല്‍വിത്തുടക്കം. മിശ്രിഫിലെ കുവൈത്ത് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കണ്ണൂരാണ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തൃശൂരിനെ മലര്‍ത്തിയടിച്ചത്. ശിവപ്രസാദ്, മിജിത്ത് എന്നിവരാണ് ഗോളുകള്‍ നേടിയത്. രണ്ടാം മത്സരത്തില്‍ ശക്തരായ കോഴിക്കോട് എയും വയനാടും 1-1ന് സമനിലയില്‍ പിരിഞ്ഞു. വയനാടിനുവേണ്ടി അഭിലാഷും കോഴിക്കോടിനുവേണ്ടി സഹീറും ലക്ഷ്യം കണ്ടു.
മൂന്നാം മത്സരത്തില്‍ എറണാകുളം മടക്കമില്ലാത്ത ഒരു ഗോളിന് കോഴിക്കോടിനെ കീഴടക്കി. അഭിനാണ് സ്കോര്‍ ചെയ്തത്.
നാലാം മത്സരത്തില്‍ തിരുവനന്തപുരവും പാലക്കാടും 1-1ന് തുല്യതയില്‍ പിരിഞ്ഞു. പാലക്കാടിനായി ജിനീഷ് കുട്ടാപ്പുവും തിരുവനന്തപുരത്തിനായി ബെന്നും സ്കോര്‍ ചെയ്തു. കുവൈത്തിലെ മുഴുവന്‍ ജില്ലാ അസോസിയേഷനുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബാള്‍ മേളയില്‍ കെഫാക്കില്‍ അണിനിരന്നിട്ടുള്ള 500ല്‍ പരം മലയാളി താരങ്ങള്‍ 12 ജില്ലകള്‍ക്കായി കളിക്കും. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ അസോസിയേഷന്‍ ഭാരവാഹികളും കലാ, സാംസ്കാരിക, കായിക മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.