വാണിജ്യ, വ്യവസായമന്ത്രി കുറ്റവിചാരണ അതിജീവിച്ചു
text_fieldsകുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായമന്ത്രി യൂസുഫ് അല്‍അലി പാര്‍ലമെന്‍റില്‍ കുറ്റവിചാരണ അതിജീവിച്ചു. എം.പിമാരായ അഹ്മദ് അല്‍ഖുതൈബി, മുബാറക് അല്‍ഹാരിസ് എന്നിവര്‍ അവതരിപ്പിച്ച കുറ്റവിചാരണാപ്രമേയത്തില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചക്കുശേഷം അവിശ്വാസ വോട്ടെടുപ്പിന് ആവശ്യമായ 10 എം.പിമാരുടെ പിന്തുണ ലഭിക്കായതോടെ സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
വ്യവസായങ്ങള്‍ തുടങ്ങാന്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയും യുവാക്കള്‍ക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ദേശീയ ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ചുമായിരുന്നു കുറ്റവിചാരണാ പ്രമേയം. അഹ്മദ് അല്‍ഖുതൈബിയും മുബാറക് അല്‍ഹാരിസും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചശേഷം സംസാരിച്ച മന്ത്രി അവയെല്ലാം നിഷേധിച്ചു. അതേസമയം, ജി.സി.സി രാജ്യങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പബ്ളിക് പ്രോസിക്യൂഷന് ചോദ്യംചെയ്യുന്നതിനുവേണ്ടി എം.പി അബ്ദുല്‍ ഹമീദ് അല്‍ദശ്തിയുടെ
പരിരക്ഷ എടുത്തുകളയാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചു.
ബഹ്റൈനിലും സമാനകേസില്‍ അറസ്റ്റ് വാറന്‍റുള്ള ദശ്തി ഇപ്പോള്‍ രാജ്യത്തിന് പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.