ഭീകരവാദത്തിന്‍െറ കാരണങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനം –കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ആഗോളവ്യാപകമായി ഭീകരവാദത്തെ നേരിടുന്നതിന് ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതിനുപുറമെ ഭീകരവാദത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടത്തെി ഇല്ലാതാക്കാനുള്ള നടപടികളും ഒന്നിച്ച് നടക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ജനീവയില്‍ രണ്ടു ദിവസമായി നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കവെ യൂറോപ്യന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട കുവൈത്തിന്‍െറ യു.എന്‍ പ്രതിനിധി ജമാല്‍ അല്ഗുനൈമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഒരു മതമോ സംസ്കാരമോ നാഗരികതയോ ഭീകവാദത്തിനോ തീവ്രവാദത്തിനോ പ്രോത്സാഹനമോ പ്രേരണയോ നല്‍കുന്നില്ല. ഇത്തരം സംഗതികളും ആശയങ്ങളും വ്യാപകമായി ജനങ്ങളിലത്തെിക്കണം. മതത്തിന്‍െറ പേരിലുടലെടുത്ത ഭീകരവാദ ചിന്താഗതികളെയും പ്രസ്ഥാനങ്ങളെയും നേരിടാന്‍ ഇത്തരം കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം -അദ്ദേഹം പറഞ്ഞു. അതോടൊപ്പം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശികതലത്തിലും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും കൂട്ടായ നീക്കം നടക്കേണ്ടത് അത്യാവശ്യമാണ്. പല രാജ്യങ്ങളും ആഭ്യന്തര ഭീഷണികളെക്കാള്‍ അതിര്‍ത്തികടന്നുള്ള ഭീകരവാദ ഭീഷണികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍, ഇത്തരം ഭീകരവാദ ഭീഷണികള്‍ നേരിടുന്നതിന് അയല്‍രാജ്യങ്ങളുടെയും ബന്ധപ്പെട്ട നാടുകളുടെയും ഏകോപനമുണ്ടാവേണ്ടതുണ്ട്.
മാനസിക ചികിത്സയാണ് ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മറ്റൊരു വഴി. ഓരോ രാജ്യവും ഇത്തരം ചിന്താഗതികളിലേക്ക് വഴുതിവീഴുന്ന പൗരന്മാരെ പ്രത്യേകം നിരീക്ഷിക്കുകയും തുടര്‍ന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും വേണം. ഓരോ രാജ്യവും ഇത്തരം സംഘടനകള്‍ക്കുള്ള പ്രവര്‍ത്തന ഫണ്ട് തങ്ങളുടെ രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്നില്ളെന്ന് ഉറപ്പുവരുത്തുകയാണ് ഭീകവാദത്തെ ഫലപ്രദമായി ചെറുക്കാനുള്ള പ്രധാന മാര്‍ഗമെന്നും ജമാല്‍ അല്‍ഗുനൈം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
