120 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ കരാര്‍ അവസാനിച്ച 3,500 കമ്പനികളിലത്തെിയ 20,000ത്തോളം വിദേശികള്‍ രാജ്യത്ത് തുടരുന്നതായി മാന്‍പവര്‍ അതോറിറ്റി വെളിപ്പെടുത്തി. കരാര്‍ അവസാനിച്ചിട്ടും നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാതെ ഫയലുകളില്‍ ഈ കമ്പനികള്‍ പേര് നിലനിര്‍ത്തുകയാണ്. ഈ കമ്പനികള്‍ കുവൈത്തിലത്തെിച്ച തൊഴിലാളികള്‍ മറ്റു ജോലികള്‍ ചെയ്ത് ഇവിടെ തുടരുകയും ചെയ്യുന്നു. ഈ കമ്പനികളില്‍ ഒന്നുപോലും ഇപ്പോള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. ഇവരുടെ ഫയലുകള്‍ മരവിപ്പിക്കും. ഇത്തരം തൊഴിലാളികളെ നിയമലംഘകരായി കണക്കാക്കി നാടുകടത്തും. ഇതില്‍ 120 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചിട്ടുണ്ട്. 220 കമ്പനികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്.
ബാക്കിയുള്ളവയുടെ കാര്യത്തിലും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. സര്‍ക്കാര്‍ കരാര്‍ അവസാനിച്ച കമ്പനികളോട് അവരുടെ തൊഴിലാളികളെ മറ്റു സര്‍ക്കാര്‍ കരാറിലേക്ക് മാറ്റുകയോ അല്ളെങ്കില്‍ സ്വന്തംനാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്ന് മാന്‍പവര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.