ഇനി ലൈസന്‍സ് കൈയിലില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതനിയമം കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി ഡ്രൈവിങ് ലൈസന്‍സ് കൈവശം വെക്കാതെ വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ ഉടന്‍ നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഗതാഗതക്കുരുക്കഴിക്കുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനും ഫലംചെയ്യുമെന്ന പ്രതീക്ഷയിലാണ് നിയമം കര്‍ശനമാക്കുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
ലൈസന്‍സുണ്ടായിട്ടും കൈവശംവെക്കാതെ വാഹനമോടിച്ച് പിടിയിലായാല്‍ 30 ദീനാറാണ് പിഴ ഈടാക്കുന്നത്. ഇത് വലിയ തുകയല്ലാത്തതിനാല്‍ പലരും വേണ്ട ഗൗരവത്തോടെ വിഷയത്തെ കാണാത്ത അവസ്ഥയുണ്ട്. പിടിയിലായാല്‍ പിഴയടച്ച് രക്ഷപ്പെടാമെന്ന സ്ഥിതി ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഉടന്‍ നാടുകടത്താനുള്ള തീരുമാനമെടുത്തത്. അതേസമയം,
വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം 503 വിദേശികളെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. റെഡ് സിഗ്നല്‍ അവഗണിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി ഓടല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവരെയാണ് നാടുകടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.