Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2015 1:25 PM IST Updated On
date_range 16 Sept 2015 1:25 PM ISTഅന്വേഷണവും വിചാരണയും അതിവേഗത്തില്‍
text_fieldsbookmark_border
കുവൈത്ത് സിറ്റി: റമദാനിലെ പുണ്യവെള്ളിയാഴ്ചയെ കറുത്ത വെള്ളിയാക്കിയ ഇമാം സാദിഖ് മസ്ജിദ് സ്ഫോടന കേസില്‍ അന്വേഷണവും അറസ്റ്റും കുറ്റപത്ര സമര്‍പ്പണവും വിചാരണയും നടന്നത് അതിവേഗത്തില്‍. കുവൈത്തിലേക്കുള്ള ഐ.എസിന്‍െറ കടന്നുകയറ്റത്തിന്‍െറ വ്യക്തമായ സൂചനയായി കണക്കാക്കിയ സ്ഫോടനം നടന്നയുടന്‍ ശക്തമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടത്തെി പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. സ്ഫോടനം നടന്ന് 80 ദിവസം തികയും മുമ്പുതന്നെ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചു.
ജൂണ്‍ 26ന് സ്ഫോടനം നടന്നയുടന്‍ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പള്ളിയിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങളാണ് തുണയായത്. ചാവേറായ ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്സിന് അല്ഗബഇയെ ഇമാം സാദിഖ് മസ്ജിദിലേക്കത്തെിച്ച പ്രതിയെയും ഇവര്‍ സഞ്ചരിച്ച കാറും കണ്ടത്തെുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹായിച്ചു. മുഖ്യപ്രതികളിലേക്കും ഗുഢാലോചനക്കാരിലേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം എത്തിച്ചേരുന്നതിനും സി.സി.ടി.വി ദൃശ്യം സഹായിച്ചു. കേസില്‍ സുപ്രധാന തെളിവായും ഇത് മാറി. സൗദി അറേബ്യയില്‍നിന്ന് ബഹ്റൈനിലെ മനാമവഴി കുവൈത്തിലേക്കത്തെിയ പ്രതിയെ വിമാനത്താവളത്തില്‍നിന്ന് സ്വീകരിച്ചതുമുതല്‍ പള്ളിയിലത്തെിച്ച് സ്ഫോടനം നടത്തുന്നത് വരെയുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തു. ചാവേറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കുകയും പള്ളിയിലത്തെിക്കുകയും ചെയ്ത അബ്ദുറഹ്മാന് സബാഹ് ഈദാന്‍ സൗദ്, കാര്‍ ഉടമ ജര്‍റാഹ് നമീര്‍ മുജ്ബില്‍ ഗാസി എന്നിവരെയും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ ഇടം നല്കിയ വീട്ടുടമയെയും സ്ഫോടനം നടന്ന് ഒരാഴ്ചക്കകം പൊലീസിന് പിടികൂടാന്‍ സാധിച്ചിരുന്നു. സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്‍െറ സഹകരണവും അന്വേഷണത്തിന് ലഭിച്ചു. സ്ഫോടനം നടന്ന് ഒന്നരമാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങി. ജസ്റ്റിസ് മുഹമ്മദ് അല്‍ ദഈജിന്‍െറ നേതൃത്വത്തിലുള്ള കുറ്റാന്വേഷണ കോടതി ബെഞ്ച് ആഗസ്റ്റ് നാലുമുതല്‍ എട്ട് സിറ്റിങ്ങുകളിലൂടെയാണ് പ്രോസിക്യൂഷന്‍െറയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ട് വിധി പ്രഖ്യാപിച്ചത്. സ്ഫോടനവുമായി ബന്ധമില്ളെന്ന് കണ്ടത്തെി 14 പേരെ വെറുതെവിട്ടത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് തെളിവായി.
രണ്ടു പതിറ്റാണ്ടിനിടയില്‍ കുവൈത്തില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ മൂന്നു മാസത്തോളമായി അതീവ ജാഗ്രതയിലാണ്. രാജ്യത്തെ അനധികൃത ആയുധങ്ങള്‍ കണ്ടത്തെുന്നതിന് ശക്തമായ പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടത്തെുകയും ചെയ്തു. അബ്ദലി സെല്‍ അടക്കം ഭീകരവാദ-ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘങ്ങളെ പിടികൂടാനും സാധിച്ചു. ഇതോടൊപ്പം, രാജ്യത്തേക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളവരോ കുറ്റവാളികളോ കടന്നുവരാതിരിക്കാന്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതിന് ഇപ്പോഴും കുവൈത്ത് ആഭ്യന്തരമന്ത്രാലയവും അധികൃതരും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story