Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2015 2:34 PM IST Updated On
date_range 15 Sept 2015 2:34 PM ISTപ്രതിരോധ കരാറിന് കുവൈത്ത് സന്നദ്ധത അറിയിച്ചതായി ഇന്ത്യന്‍ സംഘം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യയുമായി പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നതിന് കുവൈത്ത് സന്നദ്ധത അറിയിച്ചതായി മിഡില്‍ ഈസ്റ്റ് ഡിഫന്‍സ് അറ്റാഷെ കേണല്‍ ഗുരുപാല്‍ സിങ്.
ഇന്ത്യന്‍ പടക്കപ്പലുകളുടെ കുവൈത്ത് സന്ദര്‍ശനത്തിന്‍െറ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒമാനും സൗദി അറേബ്യയുമായി ഇന്ത്യക്ക് പ്രതിരോധകരാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ യു.എ.ഇയുമായി കരാറില്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് ഇന്ത്യന്‍ നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ഫ്ളീറ്റില്‍ ഉള്‍പ്പെട്ട ഐ.എന്‍.എസ് ദീപക്, എ.എന്‍.എസ്. തബര്‍ കപ്പലുകള്‍ ശുവൈഖ് തുറമുഖത്തത്തെിയത്. ഉഭയകക്ഷി, സൈനിക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പടക്കപ്പലുകള്‍ ഗള്‍ഫ് പര്യടനത്തിനത്തെിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കപ്പല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ കുവൈത്ത് നാവിക സേനയുമായി ചേര്‍ന്ന് അഭ്യാസപ്രകടനം നടത്തുമെന്ന് ക്യാപ്റ്റന്‍ അശുതോഷ് റിധോര്‍ക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ കെ. ജയിന്‍, ക്യാപ്റ്റന്‍ സുജിത്കുമാര്‍ ഛേത്രി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 16നാണ് രണ്ട് കപ്പലുകളും കുവൈത്ത് തീരം വിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story