പുതിയ തൊഴില്‍കരാര്‍ ഉടന്‍ പ്രാബല്യത്തില്‍
text_fieldsകുവൈത്ത് സിറ്റി: തൊഴിലാളിയുടെയും തൊഴില്‍ദായകരായ സ്പോണ്‍സര്‍മാരുടെയും അവകാശങ്ങളും ബാധ്യതകളും പ്രഖ്യാപിച്ചുള്ള ഏകീകരിച്ച പുതിയ തൊഴില്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്.
സാമൂഹിക തൊഴില്‍കാര്യമന്ത്രാലയത്തിന് കീഴിലെ മാന്‍പവര്‍ അതോറിറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
പുതിയ കരാറുകളില്‍ തൊഴില്‍നിയമങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട എല്ലാ അവകാശങ്ങളും ബാധ്യതകളും രണ്ടു വിഭാഗത്തിനും ഉറപ്പ് വരുത്തും. സാമൂഹിക തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സ്വബീഹിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരം മാന്‍പവര്‍ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളെയും സ്പോണ്‍സര്‍മാരെയും പുതിയ തൊഴില്‍ കരാറിന് കീഴില്‍ കൊണ്ടുവരും.
തൊഴിലുടമക്ക് കീഴില്‍ ജോലി തുടരുമ്പോള്‍ തന്‍െറ ബാധ്യതയും തനിക്കു ലഭിക്കേണ്ട അവകാശങ്ങളും എന്താണെന്ന് തൊഴിലാളിക്കും സ്പോണ്‍സര്‍ക്കും ഒരേപോലെ മനസ്സിലാക്കാന്‍ സാധിക്കുന്ന കരാറായിരിക്കും രൂപപ്പെടുത്തുക.
തൊഴിലാളിക്ക് ലഭിക്കേണ്ട വാര്‍ഷിക അവധി ദിനങ്ങള്‍ എത്രയെന്ന് കൃത്യമായി വിവരിക്കുന്ന പുതിയ കരാറില്‍ ഇന്‍ഷുറന്‍സ് ഫീസ് അടക്കുക, പിരിഞ്ഞുപോകുമ്പോള്‍ സര്‍വിസ് നല്‍കി പിരിച്ചുവിടുക എന്നിവ തൊഴിലുടമയുടെ ബാധ്യതയാണെന്ന് കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. പ്രഖ്യാപിക്കപ്പെട്ട അവകാശങ്ങള്‍ ലഭിക്കാത്ത പക്ഷം നിയമനടപടികളിലൂടെ അത് നേടിയെടുക്കാന്‍ തൊഴിലാളിക്ക് സാധിക്കും.
ഏറെ ശ്രമം നടത്തിയും പണം മുടക്കിയും താന്‍ കൊണ്ടുവന്ന തൊഴിലാളി കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റാത്ത പക്ഷം നടപടികള്‍ കൈക്കൊള്ളാന്‍ സ്പോണ്‍സറെയും അനുവദിക്കുന്നതായിരിക്കും നിര്‍ദിഷ്ട തൊഴില്‍ കരാറെന്ന് അതോറിറ്റി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.