Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.സി.സിയില്‍...

ജി.സി.സിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹിസ്ബുല്ലയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്

text_fields
bookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളില്‍ തീവ്രവാദം വളര്‍ത്തുന്നതിന് ഹിസ്ബുല്ലയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അറബിക് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 
മുന്‍ ലബനീസ് പ്രധാനമന്ത്രിയുടെ കൊലപാതക കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ജി.സി.സിയിലേക്ക് നിയോഗിച്ചതെന്ന് അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ വ്യാജ പാസ്പോര്‍ട്ടുകളില്‍ ജി.സി.സി രാജ്യങ്ങളിലത്തെിയതായും ലബനീസ് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 20 കുവൈത്ത് പൗരന്മാന്‍ കഴിഞ്ഞ ഏപ്രിലില്‍ ലബനാനിലെ അല്‍ ബെക്കായില്‍ ആയുധ പരിശീലനം നേടിയിരുന്നതായും ലബനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 
ജി.സി.സി രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സംഘം പ്രവര്‍ത്തകരെ ഹിസ്ബുല്ല വ്യാജ പാസ്പോര്‍ട്ടുകളില്‍ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിലേക്ക് അയച്ചിരുന്നതായും സ്ഫോടനങ്ങളും രാഷ്ടീയ കൊലപാതകങ്ങളും അടക്കമുള്ള പദ്ധതികള്‍ സംഘം ആസൂത്രണം ചെയ്തിരുന്നതായും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  മുന്‍ ലബനാന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ ഘാതകരില്‍പെട്ട രണ്ടുപേരാണ് സംഘത്തിന്  നേതൃത്വം നല്‍കിയിരുന്നത് . ഇവരില്‍ ഒരാളടക്കം നാല് അറബ് പൗരന്മാര്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് മനാമയിലേക്ക് വിമാനം കയറിയതായി യൂറോപ്യന്‍ ഇന്‍റലിജന്‍സ് കണ്ടത്തെി. നാലുപേരുടെയും ചിത്രങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിരുന്നു. ചിത്രത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ച അന്വേഷണമാണ് അബ്ദലിയില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാനും തീവ്രവാദി സംഘത്തെ പിടികൂടാനും സഹായിച്ചത്. കഴിഞ്ഞ മാര്‍ച്ച്  മുതല്‍ പടിഞ്ഞാറന്‍ ലബനാനിലെ ഷംസ്തര്‍ ഗ്രാമത്തില്‍നിന്ന് ഒരു സംഘം ആയുധപരിശീലനം നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇറാന്‍ റെവലൂഷനറി ഗാര്‍ഡിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്നത്. 
സംഘത്തിലെ 20 പേര്‍ കുവൈത്ത് പൗരന്മാരാണ്. അബ്ദലി സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 23 കുവൈത്തി പൗരന്മാര്‍ക്ക് പുറമെയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഗസ്റ്റില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങളെ എവിടേക്കാണ്  ഹിസ്ബുല്ല നിയോഗിച്ചതെന്ന് വ്യക്തമല്ളെന്നും ലബനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story