ഓട്ടോ ഇവിടെയുമുണ്ട്; പക്ഷേ സവാരി നടപ്പില്ല...
text_fieldsമഹ്ബൂല: വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന കുവൈത്തില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ വാഹനമായ ഓട്ടോയും. എന്നാല്‍, ഇതില്‍കയറി ഒരു സവാരി നടത്തിക്കളയാമെന്ന് കരുതേണ്ട. ഇത് ഓട്ടം പോവാനുള്ള ഓട്ടോയല്ല. കാഴ്ചക്ക് മാത്രമായി അണിയിച്ചൊരുക്കിയതാണ്.
മഹ്ബൂലയിലെ ശീശക്കടക്ക് മുന്നിലാണ് കടയുടെ പരസ്യത്തിനായി ഓട്ടോ നിര്‍ത്തിയിട്ടിരിക്കുന്നത്. ബ്ളോക് ഒന്നിലെ മസാജുല്‍ ഖൈര്‍ എന്ന ശീശക്കടയുടെ മുന്നിലാണ് ചുവന്ന ഛായമടിച്ച ഓട്ടോ ഗമയില്‍ നില്‍ക്കുന്നത്. ബജാജിന്‍െറ പഴയ മോഡലിലുള്ള ഓട്ടോ രണ്ടുമാസം മുമ്പാണ് കടക്ക് മുന്നില്‍ കൊണ്ടുവന്നതെന്ന് ശീശയിലെ ജീവനക്കാരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ശീശയുടെ ചിത്രവും കടയിലെ ഫോണ്‍ നമ്പറുമെല്ലാം ഓട്ടോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാത്രി വൈകി ശീശക്കട അടക്കുമ്പോള്‍ അവിടെനിന്ന് മാറ്റുന്ന ഓട്ടോ പിറ്റേന്ന് കട തുറക്കുന്നതോടെ തിരിച്ചത്തെും. ഓട്ടമില്ളെങ്കിലും തൊട്ടടുത്ത മലയാളിയുടെ വര്‍ക്ഷോപ്പില്‍നിന്ന് ഓയില്‍ ചെയിഞ്ചും മറ്റുമൊക്കെ നടത്തി ഓട്ടോ എപ്പോഴും അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്, കടയിലത്തെുന്നവരെ ആകര്‍ഷിക്കാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.