Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:18 PM IST Updated On
date_range 21 Oct 2015 2:18 PM ISTഐ.എസ് വിരുദ്ധ പോരാട്ടം: കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തത് –അമേരിക്ക
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്) പോരാട്ടത്തില്‍ കുവൈത്തിന്‍െറ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അമേരിക്ക. ഐ.എസിനെതിരെ കുവൈത്ത് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. കുവൈത്തില്‍ സന്ദര്‍ശനത്തിനത്തെിയ ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മയിലെ അമേരിക്കന്‍ പ്രസിഡന്റിന്‍െറ പ്രത്യേക ദൂതന് ജനറല്‍ ജോണ്‍ അലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹുമായും വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്മാന് അല്‍ഹമൂദ് അസ്സബാഹുമായും ജോണ്‍ അലന് ചര്‍ച്ചനടത്തി. 60ഓളം രാജ്യങ്ങളുള്ള ഐ.എസ് വിരുദ്ധ ആഗോള കൂട്ടായ്മക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കുവൈത്ത് ഏറെ മുന്നിലാണ്. ഇതോടൊപ്പം, സിറിയയുടെ അകത്തും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ കുവൈത്തിന്‍െറ പങ്ക് ഏറെ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
