Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:19 PM IST Updated On
date_range 21 Oct 2015 2:19 PM ISTശിക്ഷാ കാലാവധിയില്‍ മാറ്റം: പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ ചില ക്രിമിനല്‍ കേസുകളില്‍ ഏര്‍പ്പെടുത്തിയ ശിക്ഷാ കാലാവധിയില്‍ മാറ്റംവരുത്തിക്കൊണ്ട് മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് അനുഭവിക്കേണ്ടതിനുപുറമെ 3000 ദീനാര്‍ പിഴയും ഒടുക്കേണ്ടിവരും. അഞ്ചില്‍ കുറയാത്ത ആളുകള്‍ ചേര്‍ന്ന് നടത്തുന്ന പ്രകടനക്കാര്ക്കാണ് ഈ ശിക്ഷ അനുഭവിക്കേണ്ടിവരിക. ചിലപ്പോള്‍ തടവ് മാത്രമായോ അല്ളെങ്കില്‍ പിഴ മാത്രമായോ ആണെങ്കില്‍ ചില കേസുകളില്‍ രണ്ടും ഒരുമിച്ച് അനുഭവിക്കേണ്ടിയുംവരും.
അതേസമയം, പ്രകടനം ശക്തിപ്പെട്ട് അത് കൈയേറ്റ സ്വഭാവത്തിലേക്ക് മാറുകയാണെങ്കില്‍ അതില്‍ പങ്കെടുത്തവര്‍ക്ക് അഞ്ചുവര്‍ഷം തടവും 5000 ദീനാര്‍ പിഴയും ഒടുക്കേണ്ടതായിവരും. എന്നാല്‍ പ്രകടനം കൈയേറ്റ സ്വഭാവത്തിലേക്ക് മാറുകയും തുടര്‍ന്ന് പൊതുമുതലുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുന്ന അവസ്ഥയോളം എത്തുകയും ചെയ്താല്‍ ശിക്ഷ വീണ്ടും കടുത്തതാകും.
അത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം തടവിന് പുറമെ 10,000 ദീനാര്‍ പിഴ ഒടുക്കേണ്ടി വരുന്ന തരത്തിലാണ് ശിക്ഷാനിയമത്തില്‍ മാറ്റം വരുത്തിയത്. ഇനി മാരകായുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൈയേറ്റങ്ങളാണെങ്കില് ഇതിലും ഇരട്ടി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രിസഭാ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story