Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2015 2:57 PM IST Updated On
date_range 3 Oct 2015 2:57 PM ISTയൂസുഫലിയുടെ ബന്ധു ചമഞ്ഞ് തട്ടിപ്പ്: പിടിയിലായ ആള്‍ കുവൈത്തിലും വഞ്ചന നടത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലിയുടെ ബന്ധു ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് പിടിയിലായ തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിരവധി പേരെ വഞ്ചിച്ചശേഷം രക്ഷപ്പെട്ടയാള്‍. കുവൈത്തിലെ ബാബുല്‍ ബഹ്റയില്‍ അഭിഭാഷക ഓഫിസ് നടത്തിയാണ് മതിലകം സ്വദേശി ഷിയാസ് ഹംസ നിരവധി തട്ടിപ്പുകള്‍ നടത്തിയത്.
വിസ മാറ്റുന്നതിന് വീട്ടുവിസയില്‍ വന്ന ഓരോരുത്തരില്‍നിന്നും ഇയാള്‍ 400ഉം 500 ദീനാര്‍ വാങ്ങിയിട്ടുണ്ട്. പലിശക്ക് പണമെടുത്താണ് തങ്ങള്‍ പണം നല്‍കിയതെന്ന് തട്ടിപ്പിന് ഇരയായയാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഓരോ തവണ ഓഫിസിലത്തെുമ്പോഴും ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നടത്തിക്കുകയായിരുന്നു. അനേകതവണ നടന്നിട്ടും ഫലമില്ലാതായപ്പോള്‍ പണം തിരിച്ചുചോദിച്ചതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇന്ത്യക്കാര്‍ക്കൊപ്പം ബംഗ്ളാദേശുകാരും ശ്രീലങ്കക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായി ജോലി നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നും പണം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഇയാളുടെ ആദ്യകാല സുഹൃത്തുക്കള്‍ പറഞ്ഞു. 2000, 3000 ദീനാര്‍ വീതമാണ് നഴ്സ് ജോലിക്കായി നല്‍കിയത്. നാട്ടില്‍നിന്ന് വിവാഹം കഴിച്ച് മൂന്നു മക്കളുള്ള ഷിയാസ് ഹംസ മറ്റു രണ്ടു വിവാഹങ്ങള്‍കൂടി കഴിച്ചിട്ടുണ്ടെന്നും ഇയാളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നയാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഹൈദരാബാദില്‍നിന്നും മുംബൈയില്‍നിന്നുമാണ് വിവാഹം കഴിച്ചത്. യൂസുഫലിയുടെ ബന്ധുവാണെന്നും ശൈഖുമാരുമായി അടുത്ത ബന്ധമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മികച്ച ശമ്പളത്തില്‍ ഷിയാസ് ഹംസ ജോലി ചെയ്തിരുന്നു. ഇത് ഒഴിവാക്കിയാണ് സ്വന്തമായി അഭിഭാഷക ഓഫിസ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story