Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരവാദത്തിനെതിരെ കുവൈത്തിന്‍െറ നിലപാട് ഉറച്ചത് –അമീര്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: എല്ലാതരം ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയും രാജ്യത്തിന്‍െറ നിലപാട് ഉറച്ചതാണെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് വ്യക്തമാക്കി. ചൊവ്വാഴ്ച ദാര്‍ സല്‍വയില്‍ മുന്‍ തുര്‍ക്കി പ്രസിഡന്‍റ് അബ്ദുല്ല ഗുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് ലോകത്തെ ഏത് രാജ്യവുമായും കുവൈത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അമീര്‍ പറഞ്ഞു. 
കുവൈത്തും തുര്‍ക്കിയും തമ്മിലുള്ള സുഹൃദ്ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധം ഭീകരവാദത്തെ നേരിടുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് ഇരുവരും പറഞ്ഞു. 
കൂടിക്കാഴ്ചയില്‍ കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ് എന്നിവരും സംബന്ധിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story