രാജ്യത്ത് സര്‍ക്കാര്‍ കരാറുകളില്‍ ജോലിചെയ്യുന്നത് 3,50,474 പേര്‍
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാറുമായി കരാറടിസ്ഥാനത്തില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലും സ്ഥാപനങ്ങളിലും 3,50,474 പേര്‍ ജോലിചെയ്തുവരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യക്കാരുള്‍പ്പെടെ സര്‍ക്കാര്‍ ഉടമ്പടിപ്രകാരം വിവിധ സ്വകാര്യ കമ്പനികളുടെ കീഴില്‍ ജോലിചെയ്യുന്നവരുടെ കണക്കാണിത്.
മാന്‍പവര്‍ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരുടെ ഇദ്ന് അമല്‍ പുതുക്കണമെന്നാവശ്യപ്പെട്ട് 1000 മുതല്‍ 1500 അപേക്ഷകളാണ് മന്ത്രാലയത്തിന് കീഴിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റിന് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ കരാറിലുള്ള തൊഴിലാളികള്‍ക്ക് അതേ സ്പോണ്‍സറുടെ കീഴിലെ സ്വകാര്യ സംരംഭങ്ങളിലേക്ക് വിസ മാറ്റാനുള്ള അനുവാദം ഉണ്ടായതുമുതല്‍ ദിനംപ്രതി 1000 മുതല്‍ 1200 അപേക്ഷകളും പുതിയ വിസകള്‍ക്കായി 1000 മുതല്‍ 1500 വരെ അപേക്ഷകളും ലഭിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉടമ്പടിപ്രകാരം സ്വകാര്യ കമ്പനികള്‍ റിക്രൂട്ട് ചെയ്ത തൊഴിലാളികളില്‍ 80നും 120ഇടക്ക് തൊഴിലാളികള്‍ മാത്രമാണ് വിസ കാന്‍സല്‍ ചെയ്യാന്‍ ദിനംപ്രതി അപേക്ഷ സമര്‍പ്പിക്കുന്നതെന്നും മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.