അബ്ബാസിയ അല്‍മദ്റസത്തുല്‍ ഇസ്ലാമിയ പി.ടി.എ ജനറല്‍ബോഡി സംഘടിപ്പിച്ചു
text_fieldsഅബ്ബാസിയ: കെ.ഐ.ജി വിദ്യാഭ്യാസ ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അബ്ബാസിയ അല്‍മദ്റസത്തുല്‍ ഇസ്ലാമിയ പി.ടി.എ ജനറല്‍ ബോഡി സംഘടിപ്പിച്ചു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്‍റ് യാസര്‍ കരിങ്കല്ലത്താണി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, പി.ടി.എ സെക്രട്ടറി ഹിശാം അബ്ദുല്‍ബാരി, അസീസ് തിക്കോടി എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം
കരസ്ഥമാക്കിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഷബീര്‍ മണ്ടോളി, അസീസ് തിക്കോടി, സത്താര്‍ കുന്നില്‍, യൂസുഫ്, കെ.വി. മുജീബുല്ല, ഫൈസല്‍ മഞ്ചേരി, യാസര്‍ കരിങ്കല്ലത്താണി, ഹിശാം അബ്ദുല്‍ബാരി, ഹനീഫ് തുടങ്ങിയവര്‍ വിതരണം ചെയ്തു. പുതിയ പി.ടി.എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. വൈസ് പ്രിന്‍സിപ്പല്‍ സിദ്ദീഖ് ഹസന്‍ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.