സാമ്പത്തിക ക്രമക്കേട് വിദ്യാഭ്യാസ മന്ത്രാലയം പ്രതിക്കൂട്ടില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഈ വര്‍ഷം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ജനറല്‍ ഓഡിറ്റിങ് വിഭാഗത്തിന്‍െറ കണ്ടത്തെല്‍. വിദ്യാഭ്യാസമന്ത്രാലയവുമായി ബന്ധപ്പെട്ട് തയാറാക്കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മന്ത്രാലയത്തിന് കീഴില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരല്ലാത്ത ജോലിക്കാരുടെ ശമ്പളവും മറ്റുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ കൂടുതല്‍ നടന്നതായി കണ്ടത്തൊനായത്. സര്‍ക്കാര്‍ ഉടമ്പടിയടിസ്ഥാനത്തില്‍ വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്ന സ്വകാര്യകമ്പനി തൊഴിലാളികളുടെ പേരില്‍ ലക്ഷക്കണക്കിന് ദീനാര്‍ അനര്‍ഹമായി കൊടുത്തിട്ടുണ്ടത്രെ.
കമ്പനികളുടെയും തൊഴിലാളികളുടെയും കൃത്യമായ കണക്ക് അടിസ്ഥാന രേഖകളില്‍ കാണിക്കാതെയാണിത്. സ്കൂളുകളില്‍ ക്ളീനിങ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ശമ്പളം നല്‍കുന്നതിന് ഏതോ കാലത്തെ രജിസ്റ്ററും രേഖകളുമാണ് ആശ്രയിക്കുന്നതെന്ന കുറ്റപ്പെടുത്തലുമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ച ജീവനക്കാരുടെ പേരില്‍ ഇപ്പോഴും ശമ്പളം കൊടുത്തുവരുന്നുണ്ടെന്ന വസ്തുതയാണ് ഓഡിറ്റിങ് വിഭാഗത്തെ ഞെട്ടിച്ചത്. ബന്ധപ്പെട്ട വിഭാഗത്തിന്‍െറ നിരീക്ഷണക്കുറവും ഉദാസീനതയുമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.