സ്വകാര്യമേഖലയില്‍ ജോലിക്കത്തെുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യമേഖലയില്‍ ജോലിക്കത്തെുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2014ല്‍ ഇന്ത്യയില്‍നിന്ന് കുവൈത്തില്‍ സ്വകാര്യമേഖലയില്‍ ജോലിക്കത്തെിയവര്‍ക്കുവേണ്ടിയുള്ള റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് കമ്പനികള്‍ വഴി 32,211 തൊഴില്‍ കരാറുകളാണ് ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയത്.
എന്നാല്‍, ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള 10 മാസത്തിനിടെ തന്നെ 58,010 കരാറുകള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം വ്യക്തിഗത തൊഴില്‍ കരാറുകള്‍ 10,120 എണ്ണം സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 7,554 എണ്ണമാണ് സാക്ഷ്യപ്പെടുത്തിയത്.
സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം, ഗാര്‍ഹിക മേഖലയിലെ തൊഴില്‍ കരാറുകളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 34,450 പുരുഷന്മാരുടെയും 19,676 വനിതകളുടെയും
തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഈ വര്‍ഷം പത്തു മാസത്തിനിടെ 22,234 പുരുഷന്മാരുടെയും ഏഴു വനിതകളുടെയും തൊഴില്‍ കരാറുകളാണ് സാക്ഷ്യപ്പെടുത്തിയത്. വനിതാ വീട്ടുജോലിക്കാരുടെ നിയമനത്തിന് സ്പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്‍റി കെട്ടിവെക്കണമെന്ന നിയമം പ്രാബല്യത്തില്‍വന്നതാണ് ആ വിഭാഗത്തില്‍ എണ്ണം കുറയാന്‍ കാരണം. കരാര്‍ സാക്ഷ്യപ്പെടുത്തലിന് ജൂണ്‍ മുതല്‍ വെബ്സൈറ്റ് വഴിയുള്ള ഇ-മൈഗ്രേറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുതാര്യമായ ഈ സംവിധാനത്തില്‍ തൊഴില്‍ കരാര്‍, വിസ പകര്‍പ്പ്, സ്പോണ്‍സറെ ബന്ധപ്പെടേണ്ട വിവരങ്ങള്‍, എമിഗ്രേഷന്‍ ക്ളിയറന്‍സ് രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടിരിക്കണം. ഈ സംവിധാനം തൊഴിലാളിയുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായകമാണെന്ന് എംബസി വ്യക്തമാക്കി.
ഇ-മൈഗ്രേറ്റുമായി ബന്ധപ്പെട്ട എംബസി ഹെല്‍പ്ഡെസ്കും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.