Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാലുകോടി ദീനാറിന്‍െറ...

നാലുകോടി ദീനാറിന്‍െറ പദ്ധതിക്ക് കരാറായി

text_fields
bookmark_border

കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്തി രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം മുന്നോട്ട്. 
മന്ത്രിസഭയും പാര്‍ലമെന്‍റും അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി കരാറിലത്തെി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തതരം കാമറകള്‍ സ്ഥാപിക്കുന്നതിന് നാലുകോടി ദീനാറിന്‍െറ പദ്ധതിയാണ് തയാറാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വിദേശനിര്‍മിത കാമറകളും അനുബന്ധ സംവിധാനങ്ങളും എത്തുന്ന മുറക്ക് സ്ഥാപിച്ചുതുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഏറെ വര്‍ധിക്കുകയും മുമ്പത്തേതിനേക്കാള്‍ സുരക്ഷാ ഭീഷണിയുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത്.
പൊതുഇടങ്ങളും താമസ, വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ സ്ഥലങ്ങളാണ് പ്രധാനമായും കാമറക്കണ്ണിലാവുക. 
ആദ്യഘട്ടമെന്ന നിലയില്‍ പ്രധാനയിടങ്ങളിലായി 15 കാമറകളാണ് സ്ഥാപിക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ഹോട്ടലുകള്‍, ബാങ്കുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, യൂത്ത് സെന്‍ററുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, റസിഡന്‍ഷ്യല്‍ കോംപ്ളക്സുകള്‍, സ്വര്‍ണക്കടകള്‍, ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുക. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളാണെങ്കില്‍ അവിടങ്ങളില്‍ കാമറ സ്ഥാപിക്കേണ്ടത് കെട്ടിട ഉടമകളാണ്. കാമറയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ചുരുങ്ങിയത് 120 ദിവസം വരെ സൂക്ഷിക്കാനുള്ള സംവിധാനം ഉടമകള്‍ ഉണ്ടാക്കണം, കാമറയുടെ പ്രവര്‍ത്തനങ്ങളില്‍ തിരിമറി പാടില്ല, രേഖപ്പെടുത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതര്‍ക്കല്ലാതെ നല്‍കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. ഇവ ലംഘിച്ചാല്‍ ഉടമകള്‍ക്ക് മൂന്നുവര്‍ഷം വരെ തടവ്  ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാവണം കാമറ. 
വ്യാപാര മേഖലകളിലെ കാമറകള്‍ അതിന്‍െറ പരിധിയിലൂടെ കടന്നുപോകുന്നവരുടെ ചിത്രം വ്യക്തതയോടെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ളതാവണം. നിരീക്ഷണ കാമറകളില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ മോഷണം, കൊലപാതകം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തെളിവുകളായി പരിഗണിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു. 
രാജ്യം മുഴുവന്‍ കാമറക്കണ്ണിലാക്കുന്ന പദ്ധതിക്ക് ഈവര്‍ഷം മാര്‍ച്ച് 23നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പിന്നീട് ജൂണ്‍ മൂന്നിനും 17നും നടന്ന സെഷനുകളില്‍ പാര്‍ലമെന്‍റ് ഇതുസംബന്ധിച്ച ബില്‍ പാസാക്കി. 
അമീറിന്‍െറ ഉത്തരവോടെ ഗസറ്റില്‍ വിജ്ഞാപനമിറക്കി നിയമം പ്രാബല്യത്തില്‍വരികയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cctv
Next Story