ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ പ്രതിജ്ഞയെടുത്ത് കുവൈത്ത് മലയാളികള്‍
text_fieldsകുവൈത്ത്: സ്വാതന്ത്ര്യത്തെ ഹനിച്ചും മതേതര മൂല്യങ്ങളെ അവഗണിച്ചും മാതൃരാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ, ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ കുവൈത്തിലെ മലയാളികള്‍ ഒന്നിച്ച് കൈകോര്‍ത്ത് പ്രതിജ്ഞയെടുത്തത് പുതുമയുള്ള അനുഭവമായി. കെ.ഐ.ജി സംഘടിപ്പിച്ച ബഹുജന സമ്മേളനത്തിലാണ് ജാതി, മത, രാഷ്ട്രീയ ഭേദമന്യേ വേദിയിലുള്ള നേതാക്കളും സദസ്സും ഒന്നിച്ചണിനിരന്നത്. ഇന്ത്യക്കാരായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പ്രതിജ്ഞ സാംസ്കാരിക വൈവിധ്യങ്ങളെ തച്ചുടക്കുന്ന അസ്ഹിഷ്ണുതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ്, വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായി പടയണി തീര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നാട്ടില്‍ ഛിദ്രത വളര്‍ത്തുന്നവരെ നിലക്കുനിര്‍ത്തുന്നതിന് പകരം കയറൂരിവിടുന്ന ഭരണകൂട നിലപാടിനെതിരെ ശക്തമായ താക്കീതായ പ്രതിജ്ഞക്ക് കെ.ഐ.ജി വൈസ് പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി നേതൃത്വം നല്‍കി. കെ.പി. രാമനുണ്ണി, ഒ. അബ്ദുറഹ്മാന്‍, വി.എം. ഇബ്രാഹീം, തോമസ് മാത്യു കടവില്‍, കൃഷ്ണന്‍ കടലുണ്ടി, അനിയന്‍കുഞ്ഞ്, അബൂബക്കര്‍, ഹംസ പയ്യന്നൂര്‍, സിദ്ദീഖ് വലിയകത്ത്, എം.ടി. മുഹമ്മദ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഇഖ്ബാല്‍ കുട്ടമംഗലം, സഫീര്‍ പി. ഹാരിസ്, എന്‍.എ. മുനീര്‍, അപ്സര മഹ്മൂദ്, മുഹമ്മദ് റിയാസ്, സത്താര്‍ കുന്നില്‍, അന്‍വര്‍ സഈദ്, എന്‍. അബ്ദുല്‍ മജീദ്, ഷബീര്‍ മണ്ടോളി, മുഹമ്മദ് റാഫി, അഫ്സല്‍ ഖാന്‍, ഹമീദ് മധൂര്‍, റഫീഖ് ബാബു എന്നിവര്‍ പ്രതിജ്ഞയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.