മഴ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: വരുംദിവസങ്ങളിലെ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്ത് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഒൗദ്യോഗിക വക്താവ് എന്‍ജിനീയര്‍ നാദിയ അശ്ശരീദ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കുത്തിയൊലിച്ചത്തെുന്ന മഴവെള്ളം റോഡുകളിലും മറ്റും ഒരുമിച്ച് നീര്‍ക്കെട്ടുകളായി മാറുന്നത് ഒഴിവാക്കാന്‍ പരമാവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അഴുക്കുചാലുകള്‍ വഴിതന്നെ വെള്ളം ഒഴുക്കിവിടാനുള്ള ക്രമീകരണങ്ങളാണ് കൈക്കൊണ്ടത്. അതത് ഗവര്‍ണറേറ്റുകളില്‍ ഇതിനായി പ്രത്യേകം വിഭാഗത്തെ ചുമതലപ്പെടുത്തിയാണ് അഴുക്കുചാലുകളും മാന്‍ഹോളുകളും ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. അതേസമയം, എല്ലാ മുന്നൊരുക്കങ്ങളും നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ ഇതൊന്നും വേണ്ടവിധത്തില്‍ പ്രയോജനംചെയ്യാതെവരും. കാലാവസ്ഥ പ്രതികൂലമായി തോന്നുന്ന ഘട്ടങ്ങളില്‍ അതത് പ്രദേശത്തെ ആളുകള്‍ മുനിസിപ്പല്‍ ജോലിക്കാരും ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. അപകടത്തിന് ഇടയാക്കിയേക്കാവുന്ന തരത്തില്‍ മഴവെള്ളം ഒരുമിച്ചത്തെുന്ന സാഹചര്യം എവിടെയെങ്കിലും രൂപപ്പെടുന്നെങ്കില്‍ ആ വിവരം മുനിസിപ്പാലിറ്റിയുടെ 139 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് നാദിയ അശ്ശരീദ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.