ഏകീകൃത തൊഴില്‍ക്കരാര്‍ പുതുവര്‍ഷത്തോടെ
text_fieldsകുവൈത്ത് സിറ്റി: തൊഴില്‍മേഖലയില്‍ സമഗ്രമായ പരിഷ്കരണത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത തൊഴില്‍ക്കരാര്‍ അടുത്തവര്‍ഷം തുടക്കത്തില്‍ പ്രാബല്യത്തില്‍വരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാപകമായ വിസക്കച്ചവടവും മനുഷ്യക്കടത്തും തടയുകയെന്ന ലക്ഷ്യത്തോടെ അണിയറയില്‍ ഒരുങ്ങുന്ന ഏകീകൃത തൊഴില്‍ക്കരാര്‍ തൊഴിലുടമക്കും തൊഴിലാളിക്കുമിടയിലെ ബന്ധം കൂടുതല്‍ മികച്ചതാക്കുമെന്ന പ്രതീക്ഷയിലാണ് തൊഴില്‍മന്ത്രാലയം. ഏകീകൃത തൊഴില്‍ക്കരാര്‍ സംവിധാനം നടപ്പാവുന്നതോടെ ഈമേഖലയിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും തൊഴിലുടമക്കും തൊഴിലാളിക്കും ഗുണകരമായ രീതിയിലായിരിക്കും ഇത് നിലവില്‍വരുകയെന്നും മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി.
2016 തുടക്കത്തില്‍തന്നെ ഇത് നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിനും അഞ്ചു വര്‍ഷത്തിനുമിടക്കായിരിക്കണം ഏകീകൃത തൊഴില്‍ക്കരാറിന്‍െറ സമയപരിധി. കരാര്‍ കാലാവധി കഴിഞ്ഞാലും ഇരുകക്ഷികള്‍ക്കും എതിര്‍പ്പില്ളെങ്കില്‍ പുതുക്കാതെതന്നെ ഇവര്‍ യോജിപ്പിലത്തെുന്ന സമയപരിധിവരെ കരാര്‍ നിലനില്‍ക്കും. ഒളിച്ചോട്ടക്കേസുകളില്‍ സ്പോണ്‍സര്‍, പരാതി പിന്‍വലിക്കുകയാണെങ്കില്‍ മറ്റു നിയമ കുരുക്കുകളൊന്നുമില്ലാതെതന്നെ പ്രശ്നം അവസാനിക്കും. എന്നാല്‍, പരാതി കഴമ്പുള്ളതാണെന്ന് ജോലിസ്ഥലം സന്ദര്‍ശിക്കുന്ന പരിശോധക വിഭാഗത്തിന് ബോധ്യപ്പെട്ടാല്‍ 90 ദിവസത്തിനുശേഷം കേസ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇതോടെ, തൊഴിലുടമക്ക് തൊഴിലാളിയുടെ കാര്യത്തിലുള്ള ഉത്തരവാദിത്തം തീരും. അതേസമയം, ഏകീകൃത തൊഴില്‍ക്കരാറിന്‍െറ മുഴുവന്‍ വ്യവസ്ഥകളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പൊതുവേ തൊഴില്‍ക്കരാറിന്‍െറ പേരില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് പുതിയ കരാര്‍ എത്രമാത്രം ആശ്വാസമേകും എന്ന് പറയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.