പരക്കെ മഴ; തണുപ്പുകൂടാന്‍ സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെങ്ങും ബുധനാഴ്ച മഴ പെയ്തു. രാവിലെ 10ഓടെ സാമാന്യം ചെറിയതോതില്‍ ആരംഭിച്ച മഴ ഉച്ചയോടെ ശക്തിപ്പെടുകയായിരുന്നു. ചിലയിടങ്ങളില്‍ ഇടിയുടെയും മിന്നലിന്‍െറയും അകമ്പടിയോടെയാണ് മഴ പെയ്തത്. ജനങ്ങള്‍ രാവിലെ ജോലിസ്ഥലങ്ങളില്‍ എത്തിയശേഷമായതിനാല്‍ മഴകാരണം ഓഫിസുകളിലും കമ്പനികളിലും ജോലിക്കാരുടെ ഹാജര്‍നിലയെ ബാധിക്കുകയുണ്ടായില്ല.
അതേസമയം, ഉച്ചക്ക് ജോലികഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങിയവര്‍ ട്രാഫിക് കുരുക്കുകളില്‍പെട്ട് പ്രയാസപ്പെട്ടു. ചൊവ്വാഴ്ച രാത്രിമുതല്‍ രാജ്യത്ത് സാമാന്യം ശക്തമായ മഴക്ക് സാധ്യതയുള്ളതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സുഡാനില്‍നിന്നുള്ള ന്യൂനമര്‍ദത്തിന്‍െറ തുടര്‍ പ്രതിഫലനമായി പെയ്യുന്ന മഴ വെള്ളിയാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥാപ്രവചകര്‍ അഭിപ്രായപ്പെട്ടത്.
ഈ മഴയോടെ രാജ്യത്ത് വീണ്ടും തണുപ്പുകൂടാനുള്ള സാധ്യതയാണുള്ളത്. വരുംദിവസങ്ങളില്‍ മഴയോടൊപ്പം മണിക്കൂറില്‍ 22 മുതല്‍ 42വരെ കിലോമീറ്റര്‍ വേഗത്തിലുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് സിവില്‍ എവിയേഷന്‍ ഡിപ്പാര്‍ട്മെന്‍റിലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം മേധാവി ഈസ റമദാന്‍ പറഞ്ഞു. അതിനിടെ, ഈ വര്‍ഷമുണ്ടായ മഴയില്‍ സാമാന്യം ശക്തിയേറിയതായിരുന്നു ബുധനാഴ്ച പെയ്ത മഴയെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ചൂടില്‍നിന്ന് കാലാവസ്ഥ തണുപ്പിലേക്ക് മാറുന്നതിനു മുമ്പായി ഈവര്‍ഷം രാജ്യത്ത് നല്ല മഴ പെയ്തിട്ടുണ്ടായിരുന്നില്ല. ബുധനാഴ്ചത്തെ മഴ രാജ്യത്തിന്‍െറ പലഭാഗത്തും വലിയ നീര്‍ക്കെട്ടുകള്‍ തീര്‍ക്കാന്‍ കാരണമായിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയത്തിന്‍െറ കീഴില്‍ നേരത്തേതന്നെ റോഡുകളിലെയും മറ്റും ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കിയതിനാല്‍ പുതിയ സാഹചര്യത്തെ പ്രയാസമില്ലാതെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.