വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള പാസ്പോര്‍ട്ടില്‍ വര്‍ക് പെര്‍മിറ്റ് നല്‍കില്ല്ള
text_fieldsകുവൈത്ത് സിറ്റി: ഒരുവര്‍ഷത്തില്‍ താഴെ കാലപരിധിയുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വര്‍ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യില്ളെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. പാസ്പോര്‍ട്ടും ഇഖാമയും ബന്ധിപ്പിക്കുന്ന നിയമം ശക്തമാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിതെന്ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജാര്‍റാഹ് അസ്സബാഹ് അറിയിച്ചു. നേരത്തേ ഒരുവര്‍ഷത്തില്‍ താഴെ കാലാവധിയുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇഖാമ പുതുക്കിനല്‍കേണ്ടതില്ളെന്ന് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു.
ഇതിന്‍െറ തുടര്‍ച്ചയാണ് ഇത്തരം പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വര്‍ക് പെര്‍മിറ്റും ഇഷ്യൂ ചെയ്യേണ്ടതില്ളെന്ന തീരുമാനം. പാസ്പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷമെങ്കിലും മുമ്പുതന്നെ അതേക്കുറിച്ച് ബോധവാനാവുകയും പുതുക്കുന്നമുറക്ക് വിവരങ്ങള്‍ ഇഖാമയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തുകയും ചെയ്യുന്നതിന് പ്രേരിപ്പിക്കാനാണ് ഇത്തരം നിബന്ധനകള്‍ കൊണ്ടുവരുന്നതെന്ന് ശൈഖ് മാസിന്‍ അല്‍ജാര്‍റാഹ് വ്യക്തമാക്കി. പാസ്പോര്‍ട്ടിന്‍െറ കാലാവധി തീരുന്നതോടെ ഇഖാമയുടെ കാലാവധിയും അവസാനിക്കുന്ന സംവിധാനം പുതുവത്സരദിനത്തോടെ പ്രാബല്യത്തില്‍വരാനിരിക്കുകയാണ്.
അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അവസാനവട്ട വിലയിരുത്തലിനായി താമസകാര്യവിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗംചേരുകയും ചെയ്തിരുന്നു. ആറു ഗവര്‍ണറേറ്റുകളിലെയും താമസകാര്യ വിഭാഗം മേധാവികള്‍ക്കാണ് വിദേശികള്‍ ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ചുമതലയെന്ന് ശൈഖ് മാസിന്‍ അറിയിച്ചു. ഒരുവര്‍ഷം മുമ്പുതന്നെ ഭാഗികമായി നടപ്പാക്കിത്തുടങ്ങിയിട്ടും പുതുക്കിയ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇഖാമയില്‍ ചേര്‍ക്കുന്നകാര്യത്തില്‍ ഒട്ടേറെ വിദേശികള്‍ വീഴ്ചവരുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി ഒന്നിന് സംവിധാനം ഒൗദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതോടെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണറേറ്റുകളിലെ താമസകാര്യവിഭാഗം മേധാവികള്‍ക്ക് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. നിയമം പ്രാബല്യത്തില്‍വരുന്നതോടെ പാസ്പോര്‍ട്ട് കാലാവധിക്ക് അനുസൃതമായി മാത്രമേ ഇഖാമ ഇഷ്യൂ ചെയ്യുകയുള്ളൂ.
ഉദാഹരണത്തിന് ഇഖാമ ഇഷ്യൂ ചെയ്യുന്ന സമയത്ത് പാസ്പോര്‍ട്ടിന് മൂന്നു മാസംകൂടി മാത്രമേ കാലാവധിയുള്ളൂവെങ്കില്‍ അത്രകാലത്തേക്ക് മാത്രമേ ഇഖാമയടിക്കുകയുള്ളൂ. നിലവില്‍ ഇഖാമാ കാലാവധിയും പാസ്പോര്‍ട്ട് കാലാവധിയും ബന്ധപ്പെടുത്താറില്ല. ഇഖാമയില്‍ കാലാവധി അവശേഷിക്കുന്നവരുടെ പാസ്പോര്‍ട്ടിന്‍െറ കാലാവധി അവസാനിച്ചാല്‍ പാസ്പോര്‍ട്ട് പുതുക്കിയശേഷം ഇഖാമ വിവരങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, പലരും പുതുക്കിയ പാസ്പോര്‍ട്ടില്‍ ഇഖാമാവിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കാറില്ല. ഇതോടെ, ആഭ്യന്തരമന്ത്രാലയത്തിലെ രേഖകളില്‍ മാത്രമുള്ള ഇഖാമ കാലാവധി പാസ്പോര്‍ട്ടില്‍ ഇല്ലാത്ത അവസ്ഥ വരുന്നു. പുതുക്കിയ പാസ്പോര്‍ട്ടില്‍ ഇഖാമവിവരം ഇല്ലാത്തതിനാല്‍ പലര്‍ക്കും വിമാനത്താവളത്തിലത്തെിയശേഷം യാത്ര ചെയ്യാനാവാത്ത സാഹചര്യംവരെ ഉണ്ടാകാറുണ്ട്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പാസ്പോര്‍ട്ട്, ഇഖാമ കാലാവധികള്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.