അര്‍ദിയ വ്യവസായ മേഖലയില്‍ വ്യാപക റെയ്ഡ്; 545 പേര്‍ പിടിയില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിനായുള്ള റെയ്ഡ് തുടരുന്നു. ചൊവ്വാഴ്ച രാവിലെ അര്‍ദിയ വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് അരങ്ങേറിയത്.
ജലീബിലെ വ്യാപക പരിശോധന കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പായി നടത്തിയ റെയ്ഡില്‍ അനധികൃത താമസക്കാരും കുറ്റവാളികളുമുള്‍പ്പെടെ 545 പേര്‍ പിടിയിലായി. മുന്നറിയിപ്പൊന്നും കൂടാതെ പൊടുന്നനെയായിരുന്നു പ്രദേശത്തേക്ക് ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി കേണല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന്‍െറ നേതൃത്വത്തിലുള്ള സുരക്ഷാവിഭാഗം പരിശോധനക്കത്തെിയത്. പ്രദേശത്തേക്കുള്ള എല്ലാ കവാടങ്ങളും അടച്ച് പ്രധാന റോഡുകളിലും കൈവഴി റോഡുകളിലും ചെക്ക് പോയന്‍റുകള്‍ തീര്‍ത്താണ് പൊലീസ് പരിശോധന ആരംഭിച്ചത്.
രാജ്യത്തെ പ്രധാന വ്യവസായ മേഖലയായ ഇവിടത്തെ കമ്പനികളിലും സ്ഥാപനങ്ങളിലും ആയിരക്കണക്കിന് വിദേശികളാണ് ജോലിചെയ്യുന്നത്. ഇവരില്‍ നല്ളൊരു ശതമാനം ഖാദിം വിസക്കാരും മതിയായ രേഖകളില്ലാത്തവരുമാണ്. ഇന്നലത്തെ പരിശോധനയില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ആറുപേര്‍, സിവില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഒളിവില്‍ കഴിയുകയായിരുന്ന 13 പേര്‍, ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസ് കൊടുത്ത 26 പേര്‍, മോഷണ കേസിലെ മൂന്നു പ്രതികള്‍, താമസ നിയമലംഘനം നടത്തിയ 159 പേര്‍, സ്പോണ്‍സര്‍മാറി ജോലിചെയ്യുകയായിരുന്ന 159 പേര്‍, ഒൗദ്യോഗികമായ ഒരു തിരിച്ചറിയല്‍ രേഖകളും കൈവശമില്ലാത്ത 103 പേര്‍ എന്നിങ്ങനെയാണ് പിടിയിലായത്. കൂടാതെ, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് 66 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. പിടിയിലായവരെ സമീപത്തെ മൈതാനങ്ങളില്‍ ഒരുമിച്ച് കൂട്ടിയതിന് ശേഷം ബസുകളിലും മറ്റുമായാണ് കൊണ്ടുപോയത്.
റെയ്ഡില്‍ 502 സുരക്ഷാ ഉദ്യോഗസ്ഥരും 35 പൊലീസ് വാഹനങ്ങളും പങ്കെടുത്തു. വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, മാന്‍പവര്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നടന്ന വ്യാപക റെയ്ഡില്‍ പൊലീസ് കണ്‍ട്രോള്‍ റൂം, പൊതുസുരക്ഷാ വിഭാഗം, സ്പെഷല്‍ ഫോഴ്സ്, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ്, രഹസ്യാന്വേഷണ വിഭാഗം, രാജ്യസുരക്ഷ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദിന്‍െറ നിര്‍ദേശപ്രകാരം നടന്ന റെയ്ഡിന് കേണല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിനെ കൂടാതെ വിവിധ വിഭാഗങ്ങളുടെ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരായ കേണല്‍ ജമാല്‍ അല്‍സായിഗ്, മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി എന്നിവരും കാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയര്‍ ഇബ്റാഹീം അത്തറാഹ്, ഹവല്ലി സുരക്ഷാ വിഭാഗം മേധാവി കേണല്‍ ശിഹാബ് അല്‍ ശുംരി, ഫര്‍വാനിയ സുരക്ഷാ മേധാവി ജനറല്‍ ഹമദ് അല്‍ അജമി, മുബാറക് അല്‍ കബീര്‍ സുരക്ഷാ മേധാവി സാലിഹ് അല്‍ ഇന്‍സി എന്നിവരുമാണ് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ച ജലീബില്‍ നടന്ന റെയ്ഡില്‍ അനധികൃത താമസക്കാരും കുറ്റവാളികളും ഉള്‍പ്പെടെ 3500ഓളം പേരാണ് പിടിയിലായത്. സമാനമായ റെയ്ഡുകള്‍ വരുംദിവസങ്ങളില്‍ മറ്റിടങ്ങളിലും നടക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കി
യത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.