ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ പരാമര്‍ശത്തില്‍ പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ കോടതിനടപടികളില്‍ അധികാരത്തിലിരിക്കുന്നവരുടെ കൈകടത്തലുകളില്ളെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനലിനോട് കുവൈത്ത്. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്‍െറ പേരില്‍ ആളുകള്‍ പിടിക്കപ്പെടുകയും കോടതി നടപടികള്‍ക്കുശേഷം ജയിലുകളിലടക്കപ്പെടുകയും ചെയ്യുന്ന പ്രവണത കുവൈത്തില്‍ വ്യാപകമാണെന്ന് കഴിഞ്ഞദിവസം ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇതിനുള്ള മറുപടിയിലാണ് കുവൈത്ത് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഇല്ളെന്നും അതിന്‍െറ പേരില്‍ ആളുകളെ ജയിലിലടക്കുകയും ചെയ്യുന്നുവെന്ന ആംനസ്റ്റിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. രാജ്യത്തിന് ഒരു ഭരണഘടനയുണ്ട്. അതിലെ തത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും നിരക്കാത്തതരത്തിലേക്ക് ഇത്തരം സംഗതികള്‍ പോകുമ്പോഴാണ് കുറ്റകരമാകുന്നതും ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടിവരുന്നതും.
കസ്റ്റഡിയിലെടുത്തവരെ നേരെ ജയിലിലടക്കുകയല്ല മറിച്ച്, കോടതി നടപടികളില്‍ കുറ്റക്കാരാണെന്ന് ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമാണ് ശിക്ഷവിധിക്കുന്നത്.
ന്യായാധിപരുടെ സ്വതന്ത്രമായ തീരുമാനമാണ് നടക്കുന്നതെന്നും പുറമെനിന്നുള്ള ഇടപെടലുകള്‍ക്ക് സ്ഥാനമില്ളെന്നും കുവൈത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.