വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
text_fieldsകുവൈത്ത് സിറ്റി: ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റുകളില്‍നിന്ന് അനുവാദം കരസ്ഥമാക്കാതെ അനധികൃതമായി രാജ്യത്ത് ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. പിടിക്കപ്പെട്ടാല്‍ ഉടന്‍ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.
തൊഴില്‍, സാമൂഹിക മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ചുകൊണ്ട് പണപ്പിരിവിലേര്‍പ്പെടുന്ന സ്വദേശികളെ നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ട്വിറ്റര്‍, ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍വഴി ധനസമാഹരണം സംബന്ധിച്ച സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്നത് പ്രത്യേകം നിരീക്ഷിക്കും. പരസ്യമായി ആളുകളെ സമീപിച്ച് ധനസമാഹരണം നടത്തുന്നത് നിരീക്ഷിക്കപ്പെടാനും പിടികൂടപ്പെടാനും സാധ്യതയുള്ളതുകൊണ്ട് സോഷ്യല്‍ മീഡിയകളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അധികൃതര്‍ കണ്ടത്തെിയത്. അതുകൊണ്ടുതന്നെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ അനധികൃത പണപ്പിരിവ് നടത്തുന്നവരെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നിരീക്ഷിച്ച് കണ്ടത്തൊനാണ് തീരുമാനം. അതേസമയം, രാജ്യത്ത് കാലങ്ങളോളം ധനസമാഹരണത്തിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുവരുന്ന അംഗീകൃത സന്നദ്ധസംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടത്തൊനായിട്ടില്ല. ഇതില്‍പെട്ട ചില വ്യക്തികള്‍ സംഘടനയുടെ അനുവാദമില്ലാതെ അനധികൃത പണപ്പിരിവ് നടത്തുകയും തുടര്‍ന്ന് പിടികൂടപ്പെടുകയും ചെയ്തിട്ടുണ്ട്. സിറിയയിലെയും ഇറാഖിലെയും ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ക്ക് രാജ്യത്തുനിന്ന് രഹസ്യസ്വഭാവത്തില്‍ ധനസമാഹരണം നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്നടപടി ശക്തമാക്കുന്നത്. സിറിയയിലെ ഐ.എസ് ഭീകരവാദികള്‍ക്ക് ആയുധങ്ങളുള്‍പ്പെടെ വാങ്ങുന്നതിന് പണപ്പിരിവ് നടത്തിയതിന് സ്വദേശികളും വിദേശികളുമടങ്ങുന്ന സംഘത്തെ പിടികൂടിയത് അടുത്തിടെയാണ്. കുവൈത്ത് ഉള്‍പ്പെടെയുള്ള മേഖലയിലും ലോകത്തും ഭീകവാദികളുടെ സാന്നിധ്യം ഏറിയ സാഹചര്യത്തില്‍ കൂടിയാണ് ധനസമാഹരണത്തിന്‍െറ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.