‘യാത്രോത്സവം’ ഈമാസം 31ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ യാത്രാ കുവൈത്തിന്‍െറ ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു.
ശിഫ അല്‍ജസീറയുടെ സഹകരണത്തോടെ ഈമാസം 31നാണ് ‘യാത്രോത്സവം 2015’ നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൈതാന്‍ ഹവല്ലി അമേരിക്കന്‍ സ്കൂളില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്യും. മികച്ചവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കള്‍ക്ക് അബ്ദുല്‍ കലാം അക്കാദമിക് പുരസ്കാരം നല്‍കും. ഫുട്ബാള്‍ മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കും. യാത്രയുടെ പ്രവര്‍ത്തനത്തിന് ഊര്‍ജംപകര്‍ന്ന വ്യക്തികളെ ആദരിക്കും.
കോട്ടയം നസീര്‍, സമദ്, എയ്സ് കെ ഇവന്‍റ് കുവൈത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മിമിക്രി, ഗാനമേള എന്നിവയും അരങ്ങേറും. പ്രസിഡന്‍റ് അനില്‍ ആനാട്, ജനറല്‍ സെക്രട്ടറി നിസാര്‍ പുനലൂര്‍, മറ്റു ഭാരവാഹികളായ നിസാര്‍ അഹ്മദ്, മനോജ് മഠത്തില്‍, ശ്രീകാന്ത് ശ്രീലയം, അനില്‍ അലക്സ്, അശ്റഫ് ബാലുശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.