വികസന പദ്ധതികള്‍ വിപുലീകരിക്കുമെന്ന് സര്‍ക്കാര്‍
text_fieldsകുവൈത്ത് സിറ്റി: വരും വര്‍ഷങ്ങളില്‍ സര്‍ക്കാറിന്‍െറ വികസനപദ്ധതി വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് ഹല്‍ഹമദ് അസ്സബാഹ് പറഞ്ഞു.
സാമൂഹികക്ഷേമം, സാമ്പത്തികവികസനം, മാനവവിഭവശേഷി വികസനം തുടങ്ങി വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്ന വികസനമാണ് രാജ്യത്ത് നടപ്പാക്കുക. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ വളര്‍ച്ച വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ചാണ് വികസനപദ്ധതികള്‍ നടപ്പാക്കുക. സാമൂഹികക്ഷേമം, നിലനില്‍ക്കുന്ന സാമ്പത്തികവികസനം, മനുഷ്യവിഭവശേഷിയുടെ വികസനം, ഭരണപരമായ പരിഷ്കരണങ്ങള്‍, സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും വികസനം നടക്കുക. ചില സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവത്കരിക്കും. സ്വകാര്യ കമ്പനികള്‍ക്ക് വ്യവസായത്തിന് സ്ഥലം നല്‍കുമെന്നും സാങ്കേതിക പദ്ധതികളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കുന്നതില്‍ രാജ്യം വെല്ലുവിളി നേരിടുന്നുണ്ട്. സ്വദേശികളുടെ കഴിവുകളും ശേഷികളും വര്‍ധിപ്പിക്കാതെയും തദ്ദേശീയ തൊഴില്‍വിപണിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയും മുന്നോട്ടുപോകാന്‍ സാധിക്കില്ല. ആഗോള, ഗള്‍ഫ് മേഖലകള്‍ക്കൊപ്പം മത്സരിക്കാവുന്നനിലയില്‍ തദ്ദേശീയ മനുഷ്യവിഭവശേഷി വികസിപ്പിക്കണം.
സ്വകാര്യമേഖലയില്‍ സ്വദേശിസമൂഹത്തിന് തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ശേഷി വര്‍ധിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
