സര്‍ക്കാര്‍ ജോലി: കുവൈത്തില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന വിവിധ രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്. സര്‍ക്കാറിന്‍െറ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലായി കുവൈത്തില്‍ 23,148 ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്.
ഇത് മൊത്തം സര്‍ക്കാര്‍ മേഖലകളിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്‍െറ ആറു ശതമാനവും ഈ മേഖലയില്‍ ജോലിചെയ്യുന്ന ആകെ വിദേശികളുടെ 25 ശതമാനവുമാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവരുടെ വിവരങ്ങളുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
സ്വദേശികളും ഇന്ത്യക്കാരും ഉള്‍പ്പെടെ 116 രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ സര്‍ക്കാര്‍ മേഖലകളില്‍ ജോലിചെയ്യുന്നുണ്ട്. ഇതുകൂടാതെ സിവില്‍ സര്‍വിസ് കമീഷനില്‍ അപേക്ഷ നല്‍കി 18,000 സ്വദേശികള്‍ ജോലിക്കായി കാത്തിരിക്കുന്നുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31വരെയുള്ള കണക്കുകള്‍ പ്രകാരം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് 3,68,745 പേര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഒന്നാം സ്ഥാനത്ത് കുവൈത്തികള്‍ ആണ്. 2,77,297 സ്വദേശികളാണ് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്തുവരുന്നത്. അഥവാ മൊത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 75 ശതമാനം വരും സ്വദേശി ജോലിക്കാരുടെ തോത്. അതേസമയം, ഇന്ത്യക്കാരുള്‍പ്പെടെ കുവൈത്തില്‍ സര്‍ക്കാര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം 91,457 ആണ്.
സ്വദേശികള്‍ക്കുശേഷം ഇന്ത്യക്കാര്‍ക്കുമുന്നിലായി സര്‍ക്കാര്‍ മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഈജിപ്തുകാരാണ്. 41,730 ഈജിപ്തുകാര്‍ വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 4,787 ഉദ്യോഗസ്ഥരുമായി സിറിയക്കാരാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
സൗദി (3,583), ഫിലിപ്പീന്‍സ് (2,926), ബംഗ്ളാദേശ് (2,608), പാകിസ്താന്‍ (1,738), ബിദൂനികള്‍ (1,098), ലബനാന്‍ (832) എന്നിങ്ങനെയാണ് പട്ടികയില്‍ തുടര്‍ന്നുള്ള രാജ്യക്കാരുടെ
എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.