സ്വദേശി കമ്പനികള്‍ക്ക് പത്തുശതമാനം നികുതി ഏര്‍പ്പെടുത്തും –മന്ത്രി
text_fieldsകുവൈത്ത് സിറ്റി: സ്വദേശി കമ്പനികള്‍ക്ക് കോര്‍പറേറ്റ് ടാക്സ് ഏര്‍പ്പെടുത്താന്‍ ഗൗരവമായി ആലോചിക്കുന്നതായി സര്‍ക്കാര്‍. കമ്പനികളുടെ ലാഭവരുമാനത്തിന്‍െറമേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വാണിജ്യ-വ്യവസായമന്ത്രി ഡോ. യൂസുഫ് അല്‍അലി വ്യക്തമാക്കി. അതേസമയം, വ്യക്തികള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍ നിലവില്‍ വാര്‍ഷികലാഭത്തിന്‍െറ 15 ശതമാനം ലെവി അടക്കുന്നുണ്ട്. കുവൈത്തില്‍ നേരിട്ടോ പ്രാദേശിക ഏജന്‍സി മുഖേനയോ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍ക്കെല്ലാം ഇത് ബാധകമാക്കി 2008ലാണ് നിയമം വന്നത്. ഇതേമാതൃകയില്‍ സ്വദേശി കമ്പനികള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് അടുത്തിടെ ധനമന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. ഇതത്തേുടര്‍ന്നാണ് സര്‍ക്കാര്‍ സ്വദേശി കമ്പനികള്‍ക്ക് കോര്‍പറേറ്റ് ടാക്സ് ചുമത്താന്‍ നീക്കംതുടങ്ങിയത്. നിലവില്‍ സ്വദേശികമ്പനികള്‍ക്ക് നികുതിയില്ല. എന്നാല്‍, ചില കമ്പനികള്‍ എംപ്ളോയ്മെന്‍റ് ടാക്സ്, സകാത്ത്, സയന്‍റിഫിക് റിസര്‍ച് ഫൗണ്ടേഷനായി നല്‍കുന്ന തുക തുടങ്ങിയ ഇനങ്ങളില്‍ സര്‍ക്കാറിലേക്ക് പണം അടക്കുന്നുണ്ട്. ഇത് ലാഭത്തിന്‍െറ പരമാവധി 4.5 ശതമാനം മാത്രമാണ്. ഇത് 10 ശതമാനംവരെയായി വര്‍ധിക്കുമെന്നാണ് മന്ത്രി സൂചന നല്‍കിയത്. ഇതോടൊപ്പം നിലവില്‍ ഒന്നും നല്‍കാത്ത കമ്പനികളും 10 ശതമാനം നികുതി അടക്കേണ്ടിവരും. എന്നാല്‍, കമ്പനികള്‍ മുടക്കിയ മൂലധനത്തിനുമേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള ഒരുപദ്ധതിയും സര്‍ക്കാറിനില്ളെന്നും ലാഭത്തിനുമേല്‍ മാത്രമായിരിക്കും നികുതി ചുമത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നതിനെ കുറിച്ചും ഫലപ്രാപ്തിയിലത്തെിക്കാമെന്നതിനെ കുറിച്ചും വിശദമായ പഠനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തില്‍ മുഴുവനായോ ഭാഗികമായോ ലഭിച്ച കരാറുകള്‍, കമ്പനിയുടെ ട്രേഡ്മാര്‍ക്ക്, ഡിസൈന്‍, പേറ്റന്‍റ് എന്നിവ വില്‍പന നടത്തുകയോ പാട്ടത്തിന് നല്‍കുകയോ ഫ്രാഞ്ചൈസി നല്‍കുകയോ ചെയ്തത്, ബ്രോക്കറേജ് വഴി ലഭിക്കുന്ന കമീഷന്‍, വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ളത്, സ്വത്ത് വില്‍പനവഴി ലഭിക്കുന്നത്, കുവൈത്തില്‍ ഓഫിസ് തുറക്കുന്നത്, സ്വത്ത് പാട്ടത്തിന് നല്‍കുന്നത്, സേവനങ്ങള്‍ നല്‍കുന്നത് തുടങ്ങിയ വഴിക്കെല്ലാം ലഭിക്കുന്ന ലാഭം നികുതി കണക്കാക്കുന്നതിന് പരിഗണിക്കും. പ്രവര്‍ത്തന, ഉല്‍പാദനച്ചെലവുകളും സഹായ, സംഭാവനകളും സര്‍ക്കാര്‍തലത്തില്‍ അടക്കുന്ന തുകയും കഴിച്ചുള്ള മൊത്തം ലാഭമാണ് നികുതി ഈടാക്കാനായി കണക്കാക്കുക. ഒരു സാമ്പത്തികവര്‍ഷം നഷ്ടത്തില്‍ കലാശിക്കുകയാണെങ്കില്‍ തൊട്ടടുത്തവര്‍ഷത്തെ ലാഭത്തില്‍നിന്ന് തലേവര്‍ഷത്തേ നികുതികൂടി ഈടാക്കും. തുടര്‍ച്ചയായ രണ്ടു വര്‍ഷം നഷ്ടത്തിലാണെങ്കില്‍ ഇത് മൂന്നാം വര്‍ഷത്തിലേക്ക് നീട്ടും.
എന്നാല്‍, അതിലധികം നീട്ടുകയില്ല. സര്‍ക്കാറിന്‍െറ വരുമാനം വര്‍ധിപ്പിക്കുന്നതിനും വരുമാനസ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശി കമ്പനികള്‍ക്കും നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം.
ഇതിനായി അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) സഹായം തേടിയിരുന്നു സര്‍ക്കാര്‍. അവരുടെകൂടി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് നികുതി ഏര്‍പ്പെടുത്തല്‍ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
