സബ്സിഡി എടുത്തുകളയില്ല; നിയന്ത്രണം കൊണ്ടുവരും –മന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ പൊതുചെലവ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി അവശ്യസേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും നല്‍കിവരുന്ന സബ്സിഡി പൂര്‍ണമായി എടുത്തുകളയല്‍ സര്‍ക്കാറിന്‍െറ അജണ്ടയിലില്ളെന്ന് വാണിജ്യ, വ്യവസായ മന്ത്രി യൂസുഫ് അല്‍അലി വ്യക്തമാക്കി. എന്നാല്‍, ആവശ്യമായ നിയന്ത്രണം കൊണ്ടുവരുമെന്നും നടപടികള്‍ നടന്നുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പൗരന്മാര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധത്തിലുള്ള സാമ്പത്തിക നടപടികളാവും സബ്സിഡി നിയന്ത്രണത്തിന്‍െറ ഭാഗമായി സ്വീകരിക്കുക. കുറഞ്ഞ വരുമാനക്കാരായ സ്വദേശികളുടെ ജീവിതനിലവാരം പ്രയാസപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വൈദ്യുതി, പെട്രോള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കിലാണ് കുവൈത്തില്‍ ലഭ്യമാകുന്നത്.
സ്വദേശികള്‍ക്ക് ഭവനം, ഭക്ഷണം എന്നീ മേഖലകളിലും സബ്സിഡി ആനുകൂല്യമുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പെട്രോള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്.
10 വര്‍ഷത്തിനിടെ പൊതുചെലവ് വളര്‍ച്ച 20.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ വരുമാന വളര്‍ച്ച 16.2 ശതമാനം മാത്രമായിരുന്നു. ഈ കാലത്തിനിടെ സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്ന തുകയില്‍വന്ന വന്‍ വര്‍ധനവാണ് പൊതുചെലവ് ഇത്രയും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 116 കോടി ദീനാറാണ് സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നതെങ്കില്‍ 2012-13 ആയപ്പോഴേക്കും അത് 505 കോടി ദീനാറിലത്തെുകയായിരുന്നു. അതായത്, 23 ശതമാനം വാര്‍ഷിക വര്‍ധന. ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിന്‍െറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
എണ്ണയെ മാത്രം ആശ്രയിക്കുന്ന രാജ്യത്തെ സാമ്പത്തിക ഭദ്രത നിലവിലെ അവസ്ഥയില്‍ അധികകാലം നിലനില്‍ക്കില്ളെന്ന തിരിച്ചറിവിലാണ് സ്ബസിഡി നിയന്ത്രണമടക്കമുള്ള പൊതുചെലവ് കുറക്കലിലേക്ക് സര്‍ക്കാര്‍
നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.