രാജ്യത്തെ സുരക്ഷാ സാഹചര്യം തൃപ്തികരം –അമീര്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ സാഹചര്യം നിലവില്‍ സംതൃപ്തി ജനകമാണെന്നും ആശങ്കപ്പെടേണ്ടതായിട്ടൊന്നുമില്ളെന്നും അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് വ്യക്തമാക്കി. കുവൈത്തിലെയും മേഖലയിലെ മറ്റു പ്രദേശങ്ങളിലെയും സാമൂഹികവും സുരക്ഷാപരവുമായ സാഹചര്യങ്ങളില്‍ ഭയപ്പെടേണ്ട അവസ്ഥ ഇപ്പോഴില്ളെന്നും ഇക്കാര്യത്തില്‍ രാജ്യ നിവാസികള്‍ക്ക് സമാധാനിക്കാമെന്നും അമീര്‍ പറഞ്ഞു. കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്‍റ് ഓഫ് സയന്‍സസ് (കെ.എഫ്.എ.എസ്) 2014, 2015 വര്‍ഷങ്ങളിലെ മികച്ച സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമീര്‍. രാജ്യത്ത് ആളുകള്‍ നല്ല ജീവിതനിലവാരം തന്നെയാണ് ആസ്വദിക്കുന്നത്. മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകളെ എത്തിക്കുന്നതിന് നാല് ബില്യന്‍ ദീനാറിന്‍െറ റേഷന്‍ സാധനങ്ങളാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. നമുക്കായി രാജ്യത്ത് വന്‍കിട വികസനപദ്ധതികളാണ് നടക്കുന്നത്. അതില്‍ ചിലതെല്ലാം പണി പൂര്‍ത്തിയായി ഉദ്ഘാടനം കാത്തുനില്‍ക്കുകയാണ്.
പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ ആതുരാലയമായി മാറിയേക്കാവുന്ന ജാബിര്‍ ആശുപത്രിയുടെ വാതില്‍ അടുത്തുതന്നെ ജനങ്ങള്‍ക്കായി തുറക്കും. അബ്ദുല്ല സാലിം, ജാബിര്‍ അഹ്മദ് എന്നീ സാംസ്കാരിക കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഉടന്‍ ഉണ്ടാവും. പ്രവിശാലമായ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റി പണിയണമെന്ന പുതിയ ആശയം നമ്മുടെ മുന്നിലുണ്ട്. കാലപ്പഴക്കം ചെന്ന നിലവിലെ എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുടെ ഭാഗത്തുതന്നെ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയത് നിര്‍മിക്കാനാണ് ഉദ്ദേശ്യം. കഴിഞ്ഞ രണ്ടാഴ്ചയിലെ തന്‍െറ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സംസാരിക്കവേ ദൈവാനുഗ്രഹത്താല്‍ താന്‍ പൂര്‍ണ ആരോഗ്യത്തിലാണെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.