Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിയമ ലംഘനം:  ഏഴ്...

നിയമ ലംഘനം:  ഏഴ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്ക്  സിവില്‍ സര്‍വിസ് കമ്മീഷന്‍ മുന്നറിയിപ്പ്

text_fields
bookmark_border
നിയമ ലംഘനം:  ഏഴ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്ക്  സിവില്‍ സര്‍വിസ് കമ്മീഷന്‍ മുന്നറിയിപ്പ്
cancel

കുവൈത്ത് സിറ്റി: ഭരണ, കാര്യനിര്‍വഹണ തലത്തില്‍ വന്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടത്തെിയതിനെ തുടര്‍ന്ന് ഏഴു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് സിവില്‍ സര്‍വിസ് കമീഷന്‍ മുന്നറിയിപ്പ് നല്‍കി. 
രാജ്യത്തിന്‍െറ പൊതുമുതലില്‍ വന്‍നഷ്ടം വരുത്തിവെക്കുന്നതരത്തില്‍ വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ശക്തമായ ഭാഷയിലാണ് കമീഷന്‍െറ മുന്നറിയിപ്പ്. സര്‍ക്കാറിന് കീഴിലുള്ള ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, വാര്‍ത്താവിതരണം, ഗതാഗതം, മുനിസിപ്പാലിറ്റി, ഖുര്‍ആന്‍ പ്രിന്‍റിങ് ആന്‍ഡ് പബ്ളിഷിങ് എന്നീ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കാണ് കമീഷന്‍െറ മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചത്. 
വ്യാജ മെഡിക്കല്‍ ലീവുകള്‍ സമര്‍പ്പിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥരെടുക്കുന്ന അനാവശ്യ അവധികള്‍, ജോലിസമയം പൂര്‍ത്തിയാക്കാതെ പുറത്തുപോകല്‍, ഓഫിസിലത്തെിയാല്‍ തന്നെ ഇടപാടുകാരുടെ ആവശ്യം പൂര്‍ത്തിയാക്കാതെ വെച്ചുതാമസിപ്പിക്കല്‍ തുടങ്ങിയവ സിവില്‍ സര്‍വിസ് കമീഷന്‍ നിയമിച്ച പ്രത്യേക നിരീക്ഷണ വിഭാഗം കണ്ടത്തെുകയായിരുന്നു. ഇലക്ട്രിക് ഡിപ്പാര്‍ട്ട്മെന്‍റ് ഉള്‍പ്പെടെ ചില വിഭാഗം വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായും കണ്ടത്തെിയിട്ടുണ്ട്. 
കമീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആരോഗ്യമന്ത്രാലയത്തിന്‍െറ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നടത്തിയ പരിശോധനകളില്‍ 850 നിയമലംഘനങ്ങളാണ് കണ്ടത്തൊനായത്. 
വൈദ്യുതി മന്ത്രാലയത്തിന്‍െറ കീഴിലെ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍നിന്ന് സമാനമായ നിയമലംഘനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ജോലിക്ക് വരുന്നതിലും ചട്ടങ്ങളും നിബന്ധനകളും പാലിക്കുന്നതിലും ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചകളാണ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി ബന്ധപ്പെട്ട് 500 നിയമലംഘനങ്ങള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തിയതായും സിവില്‍ സര്‍വിസ് കമീഷന്‍ അധികൃതര്‍ വ്യക്തമാക്കി. 
പ്രത്യേക നിരീക്ഷണവിഭാഗത്തെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ക്രമക്കേടുകള്‍ കണ്ടത്തൊന്‍ ശ്രമിക്കുമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legal violations
Next Story