കോവിഡ് പ്രതിരോധം: മുൻനിര ജീവനക്കാർക്ക് 20 ശതമാനം ബോണസ്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിെൻറ 20 ശതമാനം ബോണസ് നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുള്ള ജീവനക്കാതെ മൂന്ന് വിഭാഗങ്ങളായി തിരിച്ചു. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെയാണ് ഏറ്റവും റിസ്ക് കൂടിയ വിഭാഗത്തിൽ ഉൾപ്പെടുത്തി 20 ശതമാനം ബോണസ് നൽകുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു സർക്കാർ വകുപ്പുകളിലെയും ബന്ധപ്പെട്ട ജീവനക്കാർക്ക് 10 ശതമാനം ബോണസ് നൽകും. ലോക്ക് ഡൗൺ കാലത്തും കോവിഡ് വ്യാപനത്തിെൻറ തുടക്കകാലത്തും സർക്കാർ ഒാഫിസുകൾ അടഞ്ഞുകിടന്നപ്പോൾ അടിയന്തര സേവന മേഖലകൾ പ്രവർത്തിച്ചിരുന്നു. അന്ന് സേവനമനുഷ്ടിച്ച വിവിധ മന്ത്രാലയങ്ങളിലുള്ളവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീവനക്കാരായി കണക്കാക്കുന്നു.
കർഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം ജീവനക്കാരുടെയും പട്ടിക തയാറായിട്ടുണ്ട്. ബോണസ് വിതരണം വൈകാതെയുണ്ടാവുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

