പൊതുമാപ്പ്: ചൊവ്വാഴ്ച കേരളത്തിലേക്ക് രണ്ട് വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരുമായി രണ്ട് വിമാനങ്ങൾ ചൊവ്വാഴ്ച കുവൈത്തിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. ഒരു വിമാനം പഞ്ചാബിലേക്കും പോവുന്നുണ്ട്.
ആദ്യ വിമാനം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട് രാത്രി പത്തുമണിയോടെ കോഴിക്കോട്ട് എത്തും. ഉച്ച കഴിഞ്ഞ് 3.30ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഒരു മണിക്ക് കൊച്ചിയിലെത്തും.
വൈകീട്ട് 4.45ന് മൂന്നാമത്തെ വിമാനം കുവൈത്തിൽനിന്ന് പഞ്ചാബിലെ അമൃതസറിലേക്ക് പുറപ്പെടും. ജസീറ എയർവേയ്സാണ് സർവീസ് നടത്തുന്നത്. ഒരോ വിമാനത്തിലും 145ഒാളം യാത്രക്കാരുണ്ടാവും.
ബുധനാഴ്ചയും ഒരു വിമാനസര്‍വീസ് കൊച്ചിയിലേക്ക് ഉണ്ട്. വരും ദിവസങ്ങളിൽ ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും പൊതുമാപ്പുകാരുമായി വിമാന സര്‍വീസ് നടത്തുന്നുണ്ട്.
മൂന്ന് വിമാനമാണ് ഇതിനകം പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരുമായി പോയത്. രണ്ടെണ്ണം ആന്ധ്രയിലെ വിജയവാഡയിലേക്കും ഒരു വിമാനം ഉത്തർ പ്രദേശിലെ ലക്നോവിലേക്കും കഴിഞ്ഞ ദിവസം യാത്രയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
