ഒന്നാം വാർഷിക നിറവിൽ മെഡക്സ് മെഡിക്കൽ കെയർ
text_fieldsമെഡക്സ് മെഡിക്കൽ കെയർ ഒന്നാം വാർഷികവും ക്രിസ്മസ്- പുതുവർഷ ആഘോഷവും ഗ്രൂപ്
പ്രസിഡൻറും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ആരോഗ്യ സേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ കെയർ ഒന്നാം വാർഷികവും ക്രിസ്മസ്- പുതുവർഷവും ആഘോഷിച്ചു. സൗഹൃദവും ആഹ്ലാദവും നിറഞ്ഞ അന്തരീക്ഷത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും മാനേജ്മെന്റും സ്റ്റാഫും ആഘോഷത്തിൽ പങ്കാളികളായി. മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ആഘോഷ പരിപാടികൾ മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ് പ്രസിഡൻറും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
മെഡക്സ് മെഡിക്കൽ കെയറിന്റെ വളർച്ചക്ക് മികച്ച സേവനങ്ങളിലൂടെ സംഭാവന നൽകിയ ഡോക്ടർമാർ, നഴ്സ്, മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 2022ലെ മികച്ച സ്റ്റാഫിനുള്ള പുരസ്കാരത്തിന് മെയിന്റനൻസ് ടെക്നീഷ്യൻ ജോസഫ് ഫിലിപ് ജോർജ് അർഹനായി.
ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സംഗീത ബാൻഡായ ഓർക്കിഡിന്റെ ഗാനമേളയും നടന്നു. കുവൈത്തിലെ തദ്ദേശീയർക്കും വിദേശികൾക്കും മികച്ച സേവനം നൽകുന്ന മെഡക്സ് മെഡിക്കൽ കെയർ ഒരു വർഷം കൊണ്ടുതന്നെ ആരോഗ്യരംഗത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

