199 കിലോ വസ്തുക്കൾ പിടികൂടി; പുകയില ഉൽപന്നങ്ങളുമായി നാല് പ്രവാസികൾ പിടിയിൽ
text_fieldsപിടികൂടിയ പുകയില ഉൽപന്നങ്ങൾ
കുവൈത്ത് സിറ്റി: വിമാനത്താവളം വഴി പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമത്തിനിടെ നാല് പ്രവാസികൾ പിടിയിൽ.ടെർമിനൽ നാലിൽ നടത്തിയ പരിശോധനക്കിടെ രണ്ടു സംഭവങ്ങളിൽ നിന്നായി 199 കിലോ ചവയ്ക്കുന്ന പുകയില വസ്തുക്കളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടിയിലാവർ ബംഗ്ലാദേശി യാത്രക്കാരാണ്.ഒരു യാത്രക്കാരനിൽ നിന്ന് 40 കിലോയും അടുത്ത ദിവസം മൂന്ന് യാത്രക്കാരിൽ 159 കിലോയുമാണ് പിടിച്ചെടുത്തത്. ഇതോടെ ആകെ പിടികൂടിയത് 199 കിലോയായി. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടന്നുവരികയാണ്.നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിന് കർശനപരിശോധന തുടരുമെന്ന് കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. വിമാനത്താവളത്തിലും തുറമുഖങ്ങളിലും കര അതിർത്തികളിലും കസ്റ്റംസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നുണ്ട്. കസ്റ്റംസ് നിയമങ്ങൾ പാലിക്കാൻ അധികൃതർ യാത്രക്കാരെ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

