ഫയർഫോഴ്സിൽ 198 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം
text_fieldsകുവൈത്ത് സിറ്റി: ഫയർഫോഴ്സിൽ (കെ.കെ.എഫ്) 198 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദ് ഞായറാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നേരത്തെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ലിസ്റ്റിന് അംഗീകാരം നൽകിയിരുന്നു.
സമൂഹത്തെ സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ സ്ഥാനക്കയറ്റമെന്ന് ഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ലെഫ്റ്റനന്റ് കേണൽ മുതൽ കേണൽ വരെയുള്ള 35 ഓഫിസർമാർ, മേജർ മുതൽ ലെഫ്റ്റനന്റ് കേണൽ വരെയുള്ള 157 ഓഫിസർമാർ, ക്യാപ്റ്റൻ മുതൽ മേജർ വരെയും ലെഫ്റ്റനന്റ് മുതൽ ക്യാപ്റ്റൻ വരെയും ആറ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സ്ഥാനക്കയറ്റത്തിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

